Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:26 AM IST Updated On
date_range 26 Oct 2017 11:26 AM ISTകെ.പി.സി.സി പട്ടിക: തർക്കം രൂക്ഷം; സുധീരൻ പരാതി അറിയിച്ചു ജോൺ പി.തോമസ്
text_fieldsbookmark_border
തിരുവനന്തപുരം: കെ.പി.സി.സി പട്ടികയെ സംബന്ധിച്ച സംസ്ഥാന കോൺഗ്രസിലെ തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഹൈകമാൻഡ് നിർദേശമനുസരിച്ച് ആദ്യ പട്ടിക തിരുത്തേണ്ടിവന്നിട്ടും കൂടിയാലോചനകൾ ഒഴിവാക്കി രണ്ടു ഗ്രൂപ് നേതൃത്വങ്ങളും ഇഷ്ടക്കാരെ കുത്തിനിറച്ച് പുതിയത് നൽകിയെന്നാണ് ആരോപണം. പുതിയ പട്ടികക്കെതിരെ കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ കെ.പി.സി.സിയെയും എ.െഎ.സി.സിയെയും പരാതി അറിയിച്ചു. കെ.വി. തോമസ്, ശശി തരൂർ എന്നിവരും പരാതിയുമായി രംഗത്തുണ്ട്. ഇതോടെ കെ.പി.സി.സി അംഗത്വ പട്ടിക അംഗീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം വീണ്ടും പ്രതിസന്ധിയിലായി. ആദ്യ പട്ടികയെ സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതിയോഗം ചേർന്ന് പൊതുമാനദണ്ഡം ഉണ്ടാക്കി കെ.പി.സി.സി അംഗങ്ങളെ നിശ്ചയിക്കണമെന്നാണ് വി.എം. സുധീരൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അതിന് തയാറാകാതെ ഗ്രൂപ് നേതൃത്വങ്ങൾ പഴയപടി തങ്ങൾക്ക് താൽപര്യക്കുറവുള്ളവരെ ആദ്യ പട്ടികയിൽനിന്ന് ഒഴിവാക്കി ഇഷ്ടക്കാരെ തൽസ്ഥാനത്ത് ചേർക്കുകയായിരുന്നു. ഹൈകമാൻഡിന് കൈമാറും മുമ്പ് പട്ടിക ഇരുഗ്രൂപ്പുകളുടെയും ചുക്കാൻ പിടിക്കുന്ന ചിലർ മാത്രമാണ് കണ്ടിട്ടുള്ളത്. അതിനാൽ പട്ടികയിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും ഇവർ ഒഴികെ ആർക്കും അറിയില്ല. മാനദണ്ഡം തീരുമാനിച്ചാൽ കെ.പി.സി.സി അംഗത്വം ലഭിക്കാത്തവർക്ക് അതിെൻറ കാരണം മനസ്സിലാക്കാൻ സാധിക്കും. സുധീരൻ ഇക്കാര്യം എ.െഎ.സി.സി, കെ.പി.സി.സി നേതൃത്വങ്ങളെ അറിയിച്ചുകഴിഞ്ഞു. അതേസമയം, എം.പിമാരില്‍ ചിലര്‍ നിർദേശിച്ചവരില്‍ ഒാരോരുത്തരെക്കൂടി ഉള്‍പ്പെടുത്തിയാണ് രണ്ടാം പട്ടിക നല്‍കിയിട്ടുള്ളത്. ലാലി വിൻസെൻറ്, മണക്കാട് സുരേഷ്, ഷിയോ പോൾ, ആറ്റിപ്ര അനിൽ, എം.ആർ. അഭിലാഷ്, കെ.പി. നൗഷാദലി, സരോജിനി തുടങ്ങി 28ഒാളം പേരെയാണ് നേതാക്കളുടെ ആവശ്യപ്രകാരം രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെ ഉൾപ്പെടുത്തുേമ്പാൾ ആദ്യ പട്ടികയിൽനിന്ന് അത്രയും പേരുകൾ ഒഴിവാക്കപ്പെടേണ്ടതുണ്ട്. അത് ആരൊക്കെെയന്ന് ദേശീയ തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കെട്ടയെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും കോട്ടയത്തിന് പകരം കൊല്ലം ജില്ലയിൽ കെ.പി.സി.സി അംഗത്വം വേണമെന്ന രാജ്മോഹൻ ഉണ്ണിത്താെൻറ ആവശ്യവും സംസ്ഥാനനേതൃത്വം അംഗീകരിച്ചു നൽകിയിട്ടുണ്ട്. പാലക്കാടുനിന്ന് ആദ്യം പട്ടികയിൽതന്നെ ഇടംകിട്ടിയ കെ.പി.സി.സി സെക്രട്ടറി എം.എം. നസീറിനെ സ്വന്തം ജില്ലയായ കൊല്ലത്തേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, മാറ്റങ്ങൾ വരുത്തിയിട്ടും പട്ടികയെ സംബന്ധിച്ച പരാതികൾക്ക് ഇേപ്പാഴും കുറവില്ല. ഇൗ സാഹചര്യത്തിലാണ് പട്ടികക്ക് അംഗീകാരം നൽകാൻ ദേശീയനേതൃത്വം തയാറാകാത്തത്. എ.െഎ.സി.സി പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടപടികൾ ഉടൻ നടക്കാനിരിക്കെ കേരളത്തിലെ നേതാക്കൾ കാഴ്ചക്കാരാകുമോയെന്ന ആശങ്കയും ഇതോടൊപ്പം ഉയർന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story