Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:26 AM IST Updated On
date_range 26 Oct 2017 11:26 AM ISTഎം.ആര്‍ വാക്‌സിനേഷന്‍ 27ന്
text_fieldsbookmark_border
വൈപ്പിന്‍ : എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ എം.ആര്‍ വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്ക് 27ന് വളപ്പ് അജന്ത കമ്യൂണിറ്റി ഹാളില്‍ രാവിലെ വാക്‌സിനേഷന്‍ നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. സമയം രാവിലെ 10 മുതല്‍ 12 വരെ. സെമിനാര്‍ നടത്തി ചിത്രം (EP - VIDYA RANGAM KALA VEDI Ftn. Inagun. AEO @ Narakkal) വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഞാറക്കലില്‍ നടന്ന സെമിനാര്‍ വൈപ്പിന്‍ എ.ഇ.ഒ എ. ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്ന. വൈപ്പിന്‍: ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഞാറക്കലില്‍ 'ഭാഷയും പ്രാദേശികഭേദവും' വിഷയത്തില്‍ സെമിനാര്‍ നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി ലിറ്റില്‍ ഫ്ലവര്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ് എ.ഇ.ഒ എ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ലിറ്റില്‍ ഫ്ലവര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി.എ. വർഗീസ് അധ്യക്ഷത വഹിച്ചു. ജോയ് നായരമ്പലം മുഖ്യാതിഥിയായിരുന്നു കലാസാഹിത്യവേദി ഉപജില്ല കോഒാഡിനേറ്റര്‍ മരിയ ഗൊരേറ്റി സ്വാഗതവും ജോസ് ജോര്‍ജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story