Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ് പൊതുസമ്മേളനം

കോൺഗ്രസ് പൊതുസമ്മേളനം

text_fields
bookmark_border
എടത്തല : 'ഇന്ത്യയെന്നാൽ ബഹുസ്വരതയാണ്' എന്ന സന്ദേശവുമായി എടത്തല പഞ്ചായത്ത് 161,162,163 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്നു. പൊതുസമ്മേളനം മുൻ എം.പി കെ.സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളും നരേന്ദ്ര മോദി സർക്കാറി​െൻറ വർഗീയത നയവും നോട്ട് നിരോധനവും ജി.എസ്.ടി അടക്കമുള്ള നയങ്ങളെയും അദ്ദേഹം അപലപിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.യു.യൂസുഫ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഡി.സി.സി സെക്രട്ടറി ബാബു പുത്തനങ്ങാടി, ബ്ലോക് പ്രസിഡൻറ് തോപ്പിൽ അബു, ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ടീച്ചർ, എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, കെ.എം. ഷംസുദ്ദീൻ, കെ.എം. മുജീബ്, എം.എ.ഹസൈനാർ, സറീന എന്നിവർ സംസാരിച്ചു. എം.എം ഹസൻ സ്വാഗതവും കെ.കെ. മക്കാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story