Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:24 AM IST Updated On
date_range 26 Oct 2017 11:24 AM ISTഡാറ്റ ബാങ്ക് തിരുത്തി ഫ്ലാറ്റ് നിര്‍മാണം ലക്ഷ്യമിടുന്നത് വെള്ളക്കെട്ടില്‍
text_fieldsbookmark_border
കാക്കനാട്: ഡാറ്റ ബാങ്ക് തിരുത്തി കരഭൂമിയാക്കി പാര്‍പ്പിട സമുച്ചയം നിര്‍മിക്കാന്‍ ഭൂവുടമ ലക്ഷ്യമിടുന്ന സ്ഥലം വെള്ളക്കെട്ടാണെന്ന് റവന്യൂ വകുപ്പിെൻറ റിപ്പോര്‍ട്ട്. കാക്കനാട് വില്ലേജില്‍ അത്താണിക്ക് സമീപം ഇടച്ചിറ തോടിന് കിഴക്ക് വശമാണ് വിവാദ സ്ഥലം. സര്‍ക്കാറിെൻറ കരട് വിവരശേഖരത്തില്‍ വയലായുള്ള 6.85 ഏക്കര്‍ സ്ഥലം തരം മാറ്റണമെന്ന ഭൂവുടമയുടെ ആവശ്യം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിരസിച്ചതോടെയാണ് അധികൃതര്‍ നിര്‍ണായക റിപ്പോര്‍ട്ട് നല്‍കിയത്. ഭൂമി തരം തിരിക്കണമെന്ന ആവശ്യം അംഗീകരിച്ചാല്‍ ഭൂവുടമകളുടെ കൈവശമുള്ള ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ കരഭൂമിയാണെന്ന് റിപ്പോര്‍ട്ട് നല്‍കേണ്ടി വരുമെന്നാണ് റവന്യൂ അധികൃതരുടെ വിലയിരുത്തല്‍. ഭൂവുടമയുടെ അപേക്ഷ അംഗീകരിക്കേണ്ടതില്ലെന്നാണ് റവന്യൂ വകുപ്പ് അധികൃതര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം. തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമാണ് സ്ഥലം കരഭൂമിയാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമ അപേക്ഷ നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story