Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 5:54 AM GMT Updated On
date_range 26 Oct 2017 5:54 AM GMTനടുറോഡില്‍ യാത്രക്കാരെ ഭീതിയിലാക്കി യുവാവിെൻറ പരാക്രമം
text_fieldsbookmark_border
കാക്കനാട്: മാനസികനില തെറ്റിയ യുവാവിെൻറ പരാക്രമത്തില്‍ തിരക്കേറിയ സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന സീപോര്‍ട്ട് റോഡില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. റോഡിന് നടുവിലേക്കിറങ്ങിയ യുവാവ് വാഹനങ്ങളില്‍ അടിച്ചും ഇടിച്ചും തകര്‍ക്കാൻ ശ്രമിച്ചു. റോഡിന് നടുവിലൂടെ പരാക്രമം കാട്ടിയ ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വാഹനങ്ങള്‍ തലനാരിഴക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. കറുത്ത മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. ഷര്‍ട്ട് ഊരി വലിച്ചെറിഞ്ഞ യുവാവ് ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. 25 വയസ്സ് തോന്നിക്കുന്ന ഇയാളുടെ കൈവശം ബാഗും ഉണ്ടായിരുന്നു. കാറിെൻറ ബോണറ്റില്‍ കയറിനിന്ന യുവാവ് ബൈക്ക് യാത്രികെൻറ മുകളിലേക്ക് ചാടി. നിയന്ത്രണം വിട്ട ബൈക്ക് യാത്രക്കാരന് വീണ് പരിക്കേറ്റു. ഗതാഗതക്കുരുക്കില്‍ ഇഴഞ്ഞു നീങ്ങിയ വാഹനങ്ങളുടെ ഡോര്‍ വലിച്ച് തുറക്കാന്‍ ശ്രമിച്ചത് യാത്രക്കാരെ ഭീതിയിലാക്കി. പൊയ്യച്ചിറമുകളില്‍നിന്ന് തുടങ്ങിയ പരാക്രമം സെസിന് മുന്നിലെ പ്രധാന കവാടത്തില്‍ ചുമട്ട് തൊഴിലാളികൾ ഇടപെട്ടതിനെ തുടർന്നാണ് അവസാനിപ്പിക്കാനായത്. ഇൻഫോപാര്‍ക്ക് പൊലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആലപ്പുഴ സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. ആധാര്‍ കാര്‍ഡിലെയും ഡ്രൈവിങ് ലൈസന്‍സിലെയും വിവരത്തിെൻറ അടിസ്ഥാനത്തില്‍ വീട്ടുകാെര അറിയിച്ചിട്ടുണ്ട്.
Next Story