Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:24 AM IST Updated On
date_range 26 Oct 2017 11:24 AM ISTഎക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു
text_fieldsbookmark_border
തൃപ്പൂണിത്തുറ: തിരുവാങ്കുളം--കേശവൻപടി റോഡിൽ നിരന്തരം അപകടം ഉണ്ടാകുന്നതിൽ പ്രതിഷേധിച്ച് തിരുവാങ്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൂവാറ്റുപുഴ ദേശീയപാത . അശാസ്ത്രീയ നിർമാണം കാരണം റോഡിെൻറ പ്രതലം മിനുസമായതിനെത്തുടർന്നാണ് അപകടമുണ്ടാകുന്നതെന്ന് ആരോപിച്ചാണ് എൻജിനീയറെ ഓഫിസിൽ ഉപരോധിച്ചത്. മൂന്നുവർഷമായി ഇവിടെ നടന്ന റോഡപകടങ്ങളിൽ മൂന്ന് പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇതിനകം ഒട്ടേറെ സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങളും നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർക്കെതിരെ കേസും കോടതിയിലുണ്ട്. റോഡിന് സമാന്തരമായി തിരുവാങ്കുളം വരെ നിർമിച്ചിരിക്കുന്ന കാനകൾക്ക് കവറിങ് സ്ലാബ് ഇടാൻ നഗരസഭ വഴി നൽകിയ അപേക്ഷയിലും നടപടി ആയിട്ടില്ല. അധികാരികളുടെ ഭാഗത്തുനിന്ന് ഒരു പരിഹാര നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഇക്കാര്യത്തിൽ എത്രയും പെെട്ടന്നുതന്നെ ഉന്നതരുമായി ആലോചിച്ച് വേണ്ടത് ചെയ്യാമെന്നും എൻജിനീയർ നൽകിയ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. കെ.ആർ. സുകുമാരൻ, കെ.വി. സാജു, സി.എ. ഷാജി, ടി.കെ. സുരേഷ്, തിലോത്തമ സുരേഷ്, രോഹിണി, മഞ്ജു ബിനു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story