Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 5:02 AM GMT Updated On
date_range 26 Oct 2017 5:02 AM GMTശിൽപശാല
text_fieldsbookmark_border
കൊച്ചി: ഗണിതശാസ്ത്ര ഗവേഷണത്തിനും ഉന്നത വിദ്യാഭ്യാസത്തിനും വനിതകളെ േപ്രാത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 'ഭാരതീയ സ്ത്രീകളും ഗണിതശാസ്ത്രവും' വിഷയത്തിൽ ജനുവരി രണ്ട്, മൂന്ന് തീയതികളിൽ കുസാറ്റിൽ സംഘടിപ്പിക്കുന്നു. വിവരങ്ങൾക്ക്: 0484-2862461. സ്വീകരണം നൽകും കൊച്ചി: കൊച്ചിൻ ഫിലിം സൊസൈറ്റിയും ഓർത്തിക് ക്രിയേറ്റിവ് സെൻററും ചേർന്ന് പ്രശസ്ത ഡോക്യുമെൻററി ചലച്ചിത്ര സംവിധായകരായ കെ.പി. ജയശങ്കറിനും അഞ്ജലി മൊൻറീറോക്കും സ്വീകരണം നൽകും. ശനിയാഴ്ച വൈകുന്നേരം 5.30ന് എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ഡോ. വി.പി. ഗംഗാധരൻ, ഡോ. കെ.ആർ. വിശ്വംഭരൻ, പ്രഫ. ഐ. ഷൺമുഖദാസ്, ദിലീഷ് പോത്തൻ, ടി. കലാധരൻ എന്നിവർ പങ്കെടുക്കും. അണുബാധ വിമുക്ത വാരാചരണം: കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക അണുബാധ വിമുക്ത വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാനതല ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ ഉദ്ഘാടനം ചെയ്തു. ഡോ. അനൂപ് ആർ. വാര്യർ, ഡോ. ജയലക്ഷമി, വിനോദ് കുമാർ, ഡോ. അനിത ബാബു, ഡോ. കിരൺ ഗോപാൽ, ഫാ. വിബിൻ ചൂതംപറമ്പിൽ, ധന്യ മൈക്കിൾ, ഡോ. രഞ്ജിനി ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു.
Next Story