Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 5:42 AM GMT Updated On
date_range 25 Oct 2017 5:42 AM GMTസർക്കാറിന് സിയാലിെൻറ 31 കോടി ലാഭവിഹിതം
text_fieldsbookmark_border
നെടുമ്പാശ്ശേരി: കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2016-17ലെ ലാഭവിഹിതമായ 31 കോടി രൂപ സംസ്ഥാന സർക്കാറിന് നൽകി. സിയാൽ ഡയറക്ടർ കൂടിയായ മന്ത്രി മാത്യു ടി. തോമസ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സിയാലും ഉപകമ്പനിയായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവിസസ് ലിമിറ്റഡും ചേർന്ന് 2016-17 സാമ്പത്തിക വർഷം 669.09 കോടി മൊത്ത വരുമാനം നേടി. 179.45 കോടിയാണ് സിയാലിെൻറ നികുതി കിഴിച്ചുള്ള ലാഭം. 2003-04 മുതൽ കമ്പനി മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നു. സംസ്ഥാന സർക്കാറിന് സിയാലിൽ 32.42 ശതമാനം ഓഹരിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 25 ശതമാനം ലാഭവിഹിതമാണ് നിക്ഷേപകർക്ക് നൽകുന്നത്. ഇതോടെ മൊത്തം മുടക്കുമുതലിെൻറ 203 ശതമാനം ലാഭവിഹിതം നൽകിക്കഴിഞ്ഞു. ലാഭവിഹിതമായി മാത്രം 193.53 കോടി സർക്കാറിന് മടക്കി നൽകി. കഴിഞ്ഞ സാമ്പത്തികവർഷം കൊച്ചി വിമാനത്താവളത്തിലൂടെ 89.4 ലക്ഷം യാത്രക്കാരാണ് കടന്നുപോയത്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 15.06 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 25.99 ശതമാനവുമാണ് വളർച്ച. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സിയാൽ ഡയറക്ടർ കൂടിയായ മന്ത്രി വി.എസ്. സുനിൽ കുമാർ, മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, ജനറൽ മാനേജർ ജോസ് കെ. തോമസ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Next Story