Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:12 AM IST Updated On
date_range 25 Oct 2017 11:12 AM ISTനഗരമധ്യത്തിലെ ബേക്കറിയിൽ തീ പിടിത്തം; രണ്ടര ലക്ഷത്തിെൻറ നഷ്ടം
text_fieldsbookmark_border
ആലപ്പുഴ: നഗരമധ്യത്തിലെ ബേക്കറിയിൽ തീ പിടിത്തം. ഫയർഫോഴ്സിെൻറ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച പുലർച്ച 5.20ഓടെ കല്ലുപാലം ജങ്ഷനിലെ ഡ്യൂ ഡ്രോപ്സ് ബേക്കറിയിലാണ് അഗ്നിബാധ ഉണ്ടായത്. കടയിൽനിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ അറിയിച്ചു. ഫയർഫോഴ്സ് എത്തി ശക്തമായ പുക അവഗണിച്ച് കടയിൽ കടന്ന് തീ നിയന്ത്രണവിധേയമാക്കി. അതിനുശേഷമാണ് കടയുടമ പഴവീട് പുത്തൻപറമ്പിൽ കെ. രാജീവ് കുമാറിനെ അറിയിച്ചത്. കൂളറിൽനിന്നുണ്ടായ ഷോർട്ട്സർക്യൂട്ടാണ് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ബേക്കറി സാധനങ്ങൾ, മിനറൽവാട്ടർ, സോഫ്റ്റ് ഡ്രിങ്സുകൾ എന്നിവ പൂർണമായും നശിച്ചു. കെട്ടിടത്തിെൻറ വയറിങ്ങും ഫാൻ അടക്കം ഇലക്ട്രോണിക് ഉപകരണങ്ങളും നാശമായി. രണ്ടര ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. രക്ഷാപ്രവർത്തനത്തിന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ആർ. ഗിരീഷ്, ലീഡിങ് ഫയർമാൻ എം. ജയകുമാർ, സി.എസ്. ജോസഫ്, വി.ആർ. ബിജു, എസ്. സനീഷ്, സി.കെ. വിഷ്ണു, ഫയർമാൻ ഡ്രൈവർ വി. വിനീഷ് എന്നിവർ നേതൃത്വം നൽകി. ദേശീയപാത നവീകരണം പുനരാരംഭിച്ചു; നിർമാണം വൈകിയതിന് കാരണം യന്ത്രത്തകരാർ ആലപ്പുഴ: മഴമൂലം നിർത്തിവെച്ച ദേശീയപാതയുടെ നവീകരണ പ്രവൃത്തി പുനരാരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് ആരംഭിച്ച പണി ഇടക്കുവെച്ച് ജർമൻ നിർമിത ടാറിങ് ആൻഡ് റീസൈക്ലിങ് യന്ത്രം തകരാറായതിനെത്തുടർന്ന് ഒരുമണിക്കൂറോളം നിർത്തിവെക്കേണ്ടി വന്നു. യന്ത്രത്തിലെ പറ്റിപ്പിടിച്ച ടാർ ഉണങ്ങിയതാണ് തകരാറിന് കാരണം. പിന്നീട് യന്ത്രം അഴിച്ചുമാറ്റി തകരാർ പരിഹരിച്ചശേഷമാണ് പണി തുടങ്ങിയത്. നിലവിൽ ദേശീയപാത പുനർ നിർമാണം വലിയചുടുകാടിന് സമീപം എത്തിനിൽക്കുകയാണ്. ഇതിെൻറ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മഴ വീണ്ടും തടസ്സപ്പെടുത്തിയില്ലെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ പട്ടണത്തിലെ പണി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. പുറക്കാട് -പാതിരപ്പള്ളി ഭാഗമാണ് പുനർനിർമിക്കുന്നത്. ഡിസംബറിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story