Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാത്തിരിപ്പ് നീളുന്നു;...

കാത്തിരിപ്പ് നീളുന്നു; തൈക്കാട്ടുശേരി^തുറവൂർ ടൂറിസം പദ്ധതി കടലാസിൽ

text_fields
bookmark_border
കാത്തിരിപ്പ് നീളുന്നു; തൈക്കാട്ടുശേരി-തുറവൂർ ടൂറിസം പദ്ധതി കടലാസിൽ പൂച്ചാക്കൽ: തൈക്കാട്ടുശേരി-തുറവൂർ ടൂറിസം പദ്ധതി ആരംഭിക്കാത്തതിൽ പ്രതിഷേധം. കായൽ കടവുകളെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതി കടലാസിൽ ഒതുങ്ങുകയാണ്. തൈക്കാട്ടുശേരി-തുറവൂർ പാലം വന്നതോടെ ഇവിടുത്തെ ചങ്ങാടം സർവിസ് നിലച്ചു. തുടർന്നാണ് ഇവിടുത്തെ ഒഴിഞ്ഞ സർക്കാർ സ്ഥലങ്ങളെ കോർത്തിണക്കി വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് പദ്ധതിയിട്ടത്. ആദ്യം തൈക്കാട്ടുശേരി കടവിൽ മാത്രമായുള്ള വിനോദസഞ്ചാര പദ്ധതിയാണ് കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ രണ്ടുവർഷം മുമ്പ് തയാറാക്കിയത്. 50 ലക്ഷം രൂപയുടെ ഭരണാനുമതി ഇതിന് ലഭിച്ചിരുന്നു. കടവിന് സമീപം കുട്ടികളുടെ പാർക്ക്, മുതിർന്നവർക്ക് വിശ്രമ സൗകര്യം, ഇരിപ്പിടങ്ങൾ, ചെറിയ കടകൾ, ശൗചാലയങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി. എന്നാൽ, തൈക്കാട്ടുശേരിയിൽ മാത്രമല്ല, തുറവൂർ കടവിലും പദ്ധതി ചെയ്യാമെന്ന ആശയവുമായി പിന്നീട് എ.എം. ആരിഫ് എം.എൽ.എ എത്തി. തൈക്കാട്ടുശേരി കടവിൽ ചെയ്യുന്ന അതേ ക്രമീകരണങ്ങൾ തുറവൂർ കടവിൽ ‌ചെയ്യാനും തൈക്കാട്ടുശേരി-തുറവൂർ കായൽ ദൂരത്തിൽ വിനോദ ബോട്ട് സവാരി നടത്തൽ, പാലങ്ങളുടെ വശങ്ങളിൽ വൃക്ഷങ്ങളും ചെടികളും നടീൽ, വശങ്ങളിൽ ഇരിക്കാൻ ബെഞ്ചുകൾ സ്ഥാപിക്കൽ എന്നിവയും പുതിയതിൽ ഉൾപ്പെടുത്തി. കൂടുതൽ വിനോദസഞ്ചാരികളെത്താനും അതുവഴി പ്രാദേശിക വികസനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇരു കരയിലുമായുള്ള പുതിയ പദ്ധതിക്ക് അടങ്കൽ തയാറാക്കി സർക്കാർ അനുമതി വാങ്ങാൻ നടപടി തുടങ്ങിയെങ്കിലും അത് ഏറെ നാളായി നിലച്ചിരിക്കുകയാണ്. ‌തൈക്കാട്ടുശേരി-തുറവൂർ കടവുകളിൽ രാത്രി ഉൾപ്പെടെ ലഹരിസംഘങ്ങൾ തമ്പടിക്കുന്നെന്നും മാലിന്യം തള്ളുന്നെന്നും തെരുവുനായ് ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. അതേസമയം, പദ്ധതി നടത്തുന്നതിന് നടപടി പുരോഗമിക്കുകയാണെന്ന് ഡി.ടി.പി.സി അധികൃതർ പറഞ്ഞു. റോഡിൽ മാലിന്യം തള്ളുന്നവരെ പിടികൂടി വടുതല: വടുതല മിർസാദ് റോഡിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ് രംഗത്ത്. കഴിഞ്ഞദിവസം പ്രദേശത്ത് വലിയ കവറിലും ചാക്കിലും മറ്റും മാലിന്യം തള്ളിയവരെ നാട്ടുകരുടെ പരാതിയെത്തുടർന്ന് പിടികൂടി. ഭക്ഷണാവശിഷ്ടങ്ങളും മറ്റുംനിറഞ്ഞ മാലിന്യമാണ് ഇവിടെ തള്ളിയത്. മിർസാദ് റോഡിൽ മാസങ്ങളായി കെട്ടിക്കിടന്ന മാലിന്യം നാട്ടുകാരും മറ്റും ചേർന്ന് വൃത്തിയാക്കിയതാണ്. അതിനുശേഷം മാലിന്യം തള്ളുന്നത് കർശനമായി നിരോധിച്ച് അരൂക്കുറ്റി പഞ്ചായത്ത് സെക്രട്ടറിയുടെ ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ, വീണ്ടും മാലിന്യം തള്ളുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ പരാതിയുമായി ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടത്. അറവുശാലകളിലെയും ബേക്കറിയിലെയും ഹോട്ടലുകളിലെയും മാലിന്യമാണ് പ്രധാനമായും ഇവിടെ തള്ളിയിരുന്നത്. മാംസാവശിഷ്ടങ്ങൾ പക്ഷിമൃഗാദികൾ പരിസരത്തെ കിണറുകളിലും ജലസ്രോതസ്സുകളിലും കൊണ്ടിടുന്നതും പതിവായി. ദുർഗന്ധം വമിക്കുകയും പ്രദേശത്തെ ആളുകൾ രോഗഭീതിയിലാവുകയുമാണ്. ഹെൽത്ത് സൂപ്പർവൈസർ എൻ.എസ്‌. അബ്ദുൽ റഷീദി​െൻറ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ഇനി മാലിന്യം തള്ളുന്നവരെ പിടികൂടി 500 രൂപ പിഴയും നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story