Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:12 AM IST Updated On
date_range 25 Oct 2017 11:12 AM ISTഗുരുധർമത്തിൽനിന്ന് വ്യതിചലിച്ചുള്ള ആചാരങ്ങളിൽ മാറ്റം വരണം ^ സ്വാമി ധർമചൈതന്യ
text_fieldsbookmark_border
ഗുരുധർമത്തിൽനിന്ന് വ്യതിചലിച്ചുള്ള ആചാരങ്ങളിൽ മാറ്റം വരണം - സ്വാമി ധർമചൈതന്യ ആലപ്പുഴ: ശ്രീനാരായണഗുരു ധർമത്തിൽനിന്ന് വ്യതിചലിച്ചുള്ള ആചാര അനുഷ്ഠാനത്തിൽ മാറ്റം വരണമെന്ന് കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ. ശിവഗിരി മഹാസമാധി മന്ദിര ഗുരുദേവ പ്രതിഷ്ഠ കനകജൂബിലി ആഘോഷ ഭാഗമായി എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ സംഘടിപ്പിച്ച പ്രാർഥന സത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡൻറ് കലവൂർ എൻ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, വർക്കിങ് ചെയർമാൻ പി. ഹരിദാസ്, ഗുരുധർമ പ്രചാരണ സഭ ജില്ല സെക്രട്ടറി ശിവപ്രസാദ്, പ്രാർഥന സത്സംഗം കൺവീനർ കെ.പി. പരിക്ഷിത്ത്, വൈസ് ചെയർമാൻ കെ.എം. ജയസേനൻ, ഗുരുധർമ പ്രചാരണ സഭ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് എന്നിവർ സംസാരിച്ചു. സരോജിനി കൃഷ്ണൻ, സന്ധ്യ സിജു എന്നിവർ ഭദ്രദീപം തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story