Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:08 AM IST Updated On
date_range 25 Oct 2017 11:08 AM ISTപരീക്ഷകേന്ദ്രങ്ങളില്‍ മാറ്റം
text_fieldsbookmark_border
കേരള സര്‍വകലാശാല ഒക്ടോബര്‍ 27 മുതല്‍ നടത്തുന്ന ബി.കോം ആന്വല്‍ സ്കീം സപ്ലിമെൻററിയുടെ എല്ലാ പരീക്ഷകളുടെയും കേന്ദ്രം യൂനിവേഴ്സിറ്റി കോളജില്‍നിന്ന് ഗവ. ആര്‍ട്ട്സ് കോളജിലേക്ക് മാറ്റി. ഒക്ടോബര്‍ 27, 30 തീയതികളില്‍ നടക്കുന്ന ബി.എ പരീക്ഷകളുടെ കേന്ദ്രം യൂനിവേഴ്സിറ്റി കോളജില്‍നിന്ന് പാളയം കാമ്പസിലുള്ള വിദൂര പഠനകേന്ദ്രത്തിലേക്കും മാറ്റി. വിദ്യാര്‍ഥികള്‍ക്ക് അവര്‍ക്ക് ലഭിച്ചിട്ടുള്ള ഹാള്‍ടിക്കറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. പരീക്ഷ സമയത്തിന് മാറ്റമില്ല. വൈവ പരീക്ഷ കേരള സര്‍വകലാശാല ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ വൈവ ഒക്ടോബര്‍ 31-ന് നടത്തും. വിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in). ബി.കോം ഫലം കേരള സര്‍വകലാശാല 2016 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.കോം കോമേഴ്സ് ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെൻറ് (338) പരീക്ഷയുടെ ഫലം (2014 സ്കീം സപ്ലിമെൻററി ആൻഡ് 2015 സ്കീം- െറഗുലര്‍) പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in). പി.ജി പരീക്ഷഫലം കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിച്ച പി.ജി സര്‍ട്ടിഫിക്കറ്റ് ഇന്‍ അഡോളസെൻറ് ആൻഡ് പ്രീ-മാരിറ്റല്‍ കൗണ്‍സലിങ് കോഴ്സിെൻറ ജൂലൈയില്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രജി. നമ്പര്‍ 11189 (ജിന്‍ഷ എന്‍.അഷ്റഫ്) ഒന്നാംറാങ്ക് നേടി. ബി.ഫാം ഫലം കേരള സര്‍വകലാശാല ജൂണില്‍ നടത്തിയ നാലാം വര്‍ഷം ബി.ഫാം സപ്ലിമെൻററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മനിരീക്ഷണത്തിനും നവംബര്‍ നാല് വരെ അപേക്ഷിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story