Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
എം.ജി പി.ജി ഏകജാലകം: രണ്ടാം സപ്ലിമ​െൻററി അലോട്ട്മ​െൻറ് എം.ജി സർവകലാശാല ഏകജാലകം വഴി പി.ജി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമ​െൻററി അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചു. അർഹത നേടിയവർ 25ന് വൈകീട്ട് നാലിന് മുമ്പ് കോളജുകളിൽ പ്രവേശനം നേടേണ്ടതാണ്. ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മ​െൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം അലോട്ട്മ​െൻറ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. ബുധനാഴ്ച ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മ​െൻറ് റദ്ദാക്കുന്നതാണ്. അപേക്ഷ തീയതി നാലാം വർഷ ബി.പി.ടി (2013 അഡ്മിഷൻ റഗുലർ 2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകൾ നവംബർ പത്തിന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ഒക്ടോബർ 30 വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പർഫൈനോടെ നവംബർ രണ്ടുവരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ നിരക്കിലും (പരമാവധി 100 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടക്കണം. ഒന്നാം വർഷ ബി.എസ്സി എം.എൽ.ടി (2016 അഡ്മിഷൻ റഗുലർ/ 2008, -2015 അഡ്മിഷൻ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകൾ നവംബർ 14ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ നവംബർ രണ്ടുവരെയും 50 രൂപ പിഴയോടെ മൂന്നുവരെയും 500 രൂപ സൂപ്പർഫൈനോടെ ആറുവരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ നിരക്കിലും സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടക്കണം. പരീക്ഷ കേന്ദ്രം ഒന്നും രണ്ടും സെമസ്റ്റർ എം.എഡ് (2002 മുതൽ 2010 വരെ അഡ്മിഷൻ മേഴ്സി ചാൻസ്, 2011 മുതൽ 2014 വരെ അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾക്ക് കോട്ടയം മൗണ്ട് കാർമൽ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ മാത്രമായിരിക്കും പരീക്ഷ കേന്ദ്രം. പരീക്ഷ ഫലം 2017 ജൂണിൽ എറണാകുളം ലോ കോളജിൽ നടത്തിയ അഞ്ചും ഏഴും സെമസ്റ്റർ പഞ്ചവത്സര ബി.എ എൽഎൽ.ബി (സപ്ലിമ​െൻററി, 2011ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ ഏഴുവരെ അപേക്ഷിക്കാം. 2017 ഏപ്രിൽ/ മേയ് മാസങ്ങളിൽ നടന്ന നാലാം വർഷ ബി.എസ്സി നഴ്സിങ് ബിരുദ (സപ്ലിമ​െൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ രണ്ടുവരെ അപേക്ഷിക്കാം. 2015 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഫിലോസഫി പരീക്ഷയിൽ എറണാകുളം മഹാരാജാസ് കോളജിലെ സാൻജോയ്സ് ജെ. കുന്നുംപുറം, എൽബി ജോൺ, എം.എസ്. കിരൺദേവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story