Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടി.എം. ജേക്കബ് ചരമ...

ടി.എം. ജേക്കബ് ചരമ വാര്‍ഷികാചരണം

text_fields
bookmark_border
കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവ് ടി.എം. ജേക്കബി​െൻറ ആറാം ചരമ വാര്‍ഷികാചരണം 26 മുതല്‍ 30 വരെ ജില്ലയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 26ന് വൈകീട്ട് മൂന്നിന് എറണാകുളം ബി.ടി.എച്ച് ഓഡിറ്റോറിയത്തില്‍ 'ടി.എം. ജേക്കബും കേരള രാഷ്ട്രീയവും' വിഷയത്തില്‍ സിമ്പോസിയം നടക്കും. സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പ്രബന്ധം അവതരിപ്പിക്കും. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തും. 28ന് കോതമംഗലത്ത് അനുസ്മരണ സമ്മേളനം നടത്തും. 29ന് െതരഞ്ഞെടുത്ത അനാഥാലയങ്ങളില്‍ അരി, വസ്ത്രം തുടങ്ങിയവ വിതരണം ചെയ്യും. 30ന് രാവിലെ 7.30ന് ജില്ലയിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ടി.എം. ജേക്കബി​െൻറ ഛായാചിത്രത്തില്‍ പുഷ്പാർച്ചന നടത്തും. 8.30ന് ടി.എം. ജേക്കബിനെ സംസ്‌കരിച്ച കൂത്താട്ടുകുളം കാക്കൂര്‍ ആട്ടിക്കുന്ന് പള്ളിയില്‍ പ്രത്യേക പ്രാർഥനയും കുര്‍ബാനയും. 11.30ന് പിറവം മാ ഓഡിറ്റോറിയത്തില്‍ സംസ്ഥാനതല അനുസ്മരണ സമ്മേളനം കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡൻറ് വി.ജെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തും. കേരള കോണ്‍ഗ്രസ്(എം) ജില്ല ജനറല്‍ സെക്രട്ടറി ടോമി പാലമല, ജില്ല പ്രസിഡൻറ് വില്‍സണ്‍ ജോസഫ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story