Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ഥലം ഏറ്റെടുപ്പ്​...

സ്ഥലം ഏറ്റെടുപ്പ്​ വൈകുന്നു; യുനാനി ഗവേഷണകേന്ദ്രം എടത്തലക്ക്​ നഷ്​ടപ്പെടാൻ സാധ്യത

text_fields
bookmark_border
എടത്തല: കേന്ദ്ര ആയുഷ് മന്ത്രാലത്തിനുകീഴിൽ വർഷങ്ങളായി എടത്തലയിൽ പ്രവർത്തിക്കുന്ന യുനാനി ക്ലിനിക് ഗവേഷണകേന്ദ്രമാക്കി മാറ്റുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രം വർഷങ്ങൾക്കുമുമ്പ് ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാന സർക്കാറോ പ്രാദേശിക ഭരണകൂടമോ വേണ്ടത്ര ശുഷ്കാന്തി കാണിക്കാത്തതാണ് കാരണം. ഒരുമാസത്തിനകം സ്ഥലം കണ്ടെത്തിയില്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്ന് ഒരാഴ്ച മുമ്പ് ക്ലിനിക് സന്ദർശിച്ച യുനാനി കേന്ദ്ര ഡയറക്ടർ ഡോ. അനിൽ കിറാന അറിയിച്ചിട്ടുണ്ട്. കുറഞ്ഞത് ഒരേക്കർ സ്ഥലമാണ് ഗവേഷണകേന്ദ്രത്തിന് വേണ്ടത്. സ്ഥലം ഏറ്റെടുത്തുനൽകാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല. നേരേത്ത നിർദേശിച്ചിരുന്ന പെരിയാർവാലി പുറേമ്പാക്ക് സ്ഥലം കഴിഞ്ഞയാഴ്ച എത്തിയ ഡയറക്ടറെ കാണിച്ചിരുന്നു. എന്നാൽ, ഇത് അനുയോജ്യമല്ലെന്നായിരുന്നു അദ്ദേഹത്തി​െൻറ മറുപടി. വ്യവസായമേഖലക്ക് സമീപമായതിനാൽ മലിനീകരണം പ്രശ്നമാണെന്നാണ് പുതിയ കണ്ടെത്തൽ. പഞ്ചായത്ത് ഗ്രൗണ്ടും കാണിച്ചെങ്കിലും ഇത് വിട്ടുകിട്ടാൻ കടമ്പകൾ ഏറെയുണ്ടെന്നാണ് അറിയുന്നത്. നിലവിലെ ക്ലിനിക്കിൽ മരുന്ന് സൂക്ഷിച്ച രീതിയിലും ഡയറക്ടർ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഡയറക്ടർ കണ്ണൂരിൽ സന്ദർശനം നടത്തിയത് ഗവേഷണകേന്ദ്രം അവിടെ സ്ഥാപിക്കാനാെണന്ന അഭ്യൂഹവും പരന്നിട്ടുണ്ട്. റിസർച് ഓഫിസർ ഡോ. മെഹർ ആലവും ഡയറക്ടർക്കൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story