Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:08 AM IST Updated On
date_range 25 Oct 2017 11:08 AM ISTആലപ്പുഴയും നൽകി സംവിധാന പ്രതിഭക്ക് ആവോളം കഥകൾ
text_fieldsbookmark_border
ആലപ്പുഴ: മലയാള സിനിമയുടെ ഇൗറ്റില്ലമായ ആലപ്പുഴയിൽനിന്ന് സംവിധാന പ്രതിഭയായ െഎ.വി ശശിക്ക് ലഭിച്ചത് ജീവിതഗന്ധിയായ ഒേട്ടറെ കഥകൾ. മലയാള സിനിമയുടെ ഗതിമാറ്റിയ സംവിധായകൻ അഭ്രപാളികളിൽ ആ കഥകൾ ഉപയോഗിച്ച് പുതുമ ചമച്ചപ്പോൾ അക്കാലത്തെ നവാഗതർക്ക് ലഭിച്ചത് ആഢ്യമായ ഇരിപ്പിടം. പതിവ് ശൈലിയിൽനിന്ന് മാറി ചിന്തിച്ച െഎ.വി. ശശി ആദ്യമായി സിനിമ സംവിധാനം ചെയ്തത് ആലപ്പുഴക്കാരനായ ഷെരീഫിെൻറ തിരക്കഥയിലാണ്. ഒരു നല്ല നിർമാതാവിനെയും തിരക്കഥാകൃത്തിനെയും എങ്ങനെ നല്ല സിനിമക്കായി ഉപയോഗപ്പെടുത്താമെന്ന് പിൽക്കാലത്ത് ശശി തെളിയിച്ചു. ശശി ഇല്ലായിരുന്നെങ്കിൽ ഷരീഫ് ഇല്ലായിരുന്നു എന്ന പോലെ മറിച്ചും ചിന്തിക്കുന്നവരായിരുന്നു അക്കാലത്തെ സിനിമ നിരൂപകർ. കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നം അടിസ്ഥാനമാക്കിയ പ്രമേയത്തിലൂടെയായിരുന്നു 1975ൽ ശശിയുടെ ആദ്യ കാൽവെപ്പ്. ചുറ്റുപാടും വെള്ളവും കുടിക്കാൻ ഒരുതുള്ളി വെള്ളവും ഇല്ലാത്ത ഗ്രാമത്തിെൻറ കഥ പറഞ്ഞ ഷരീഫിനും പിന്നീട് ശശിക്കൊപ്പം തിരക്കായി. ഇൗ കൂട്ടുകെട്ട് ഡസനിലേറെ സിനിമകൾക്ക് രൂപംനൽകി. ഇതെല്ലാം സൂപ്പർഹിറ്റാകുകയും ചെയ്തു. 1978ൽ ഇറങ്ങിയ 'അവളുടെ രാവുകൾ' എന്ന സിനിമയിലൂടെയാണ് ഇൗ കൂട്ടുകെട്ട് ലബ്ധപ്രതിഷ്ഠ നേടിയത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് തെൻറ പഴയ സഹപ്രവർത്തകനെ കാണാൻ െഎ.വി ശശി ആലപ്പുഴയിൽ എത്തിയിരുന്നു. പിന്നീട് ഷരീഫിെൻറ വിയോഗം അറിഞ്ഞ് വരാൻപറ്റാത്ത വേദന കുടുംബാംഗങ്ങളെ ശശി അറിയിക്കുകയും ചെയ്തു. െഎ.വി. ശശിക്ക് തിരക്ക് നൽകിയ തിരക്കഥാകൃത്തുക്കളിൽ പ്രധാനിയാണ് പി. പദ്മരാജൻ. 1970-'80 കാലഘട്ടത്തിൽ യുവ സിനിമ ആസ്വാദകരെ ആവേശംകൊള്ളിച്ച ചിത്രങ്ങളിൽ പദ്മരാജൻ-െഎ.വി. ശശി കൂട്ടുകെട്ടിെൻറ ഇതാ ഇവിടെവരെ, വാടകക്ക് ഒരു ഹൃദയം എന്നീ ചിത്രങ്ങളുണ്ടായിരുന്നു. പിന്നീട് '85ൽ കരിമ്പിൻപൂവിനക്കരെ എന്ന ചിത്രവും ഇൗ കൂട്ടുകെട്ടുണ്ടാക്കി. ആലപ്പുഴ മുതുകുളംകാരനായ പദ്മരാജെൻറ ആ കഥകളുടെ പശ്ചാത്തലമൊക്കെ തെൻറ നാട്ടിൻപുറം തന്നെയായിരുന്നു. ഹരിപ്പാടിനടുത്ത് പള്ളിപ്പാട് എന്ന സ്ഥലത്ത് നടന്ന യഥാർഥ സംഭവത്തെ ആധാരമാക്കിയാണ് പദ്മരാജൻ ശശിക്കുവേണ്ടി ഇതാ ഇവിടെവരെയുടെ തിരക്കഥ രചിച്ചത്. അതിെൻറ ചിത്രീകരണവും കൂടുതലും അവിടെ തന്നെയായിരുന്നു. ശശിക്കുവേണ്ടി തിരക്കഥ നൽകിയ മറ്റൊരു ആലപ്പുഴക്കാരൻ പ്രശസ്തനായ തോപ്പിൽഭാസി ആയിരുന്നു. '78ൽ ഇറങ്ങിയ 'ഞാൻ ഞാൻ മാത്രം' ഭാസിയുടെ മികച്ച തിരക്കഥകളിലൊന്നായിരുന്നു. -കളർകോട് ഹരികുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story