Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:08 AM IST Updated On
date_range 25 Oct 2017 11:08 AM ISTറോഹിങ്ക്യകളോട് വിവേചനമരുത് ^-ജംഇയ്യതുല്‍ ഉലമ നേതൃയോഗം
text_fieldsbookmark_border
റോഹിങ്ക്യകളോട് വിവേചനമരുത് -ജംഇയ്യതുല്‍ ഉലമ നേതൃയോഗം മൂവാറ്റുപുഴ: ദുരന്തമുഖത്തുനിന്ന് അഭയം തേടിയെത്തിയ റോഹിങ്ക്യകളോട് മനുഷ്യത്വപരമായ സമീപനമുണ്ടാകണമെന്ന് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതൃയോഗം അഭ്യർഥിച്ചു. മര്‍ദിതരായ ഇരകൾക്കൊപ്പം നിന്ന പാരമ്പര്യമാണ് നമുക്കുള്ളത്. രാജ്യത്തുനിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുന്നത് മരണമുഖത്തേക്ക് തള്ളിവിടലാണ്. രാജ്യത്തിെൻറ വ്യത്യസ്ത ഭാഗങ്ങളില്‍ രണ്ട് ദശലക്ഷത്തിലധികം അഭയാർഥികളുണ്ട്. പല വിഭാഗങ്ങള്‍ക്കും പൗരത്വം നല്‍കിയിട്ടുണ്ടെന്നിരിക്കെ റോഹിങ്ക്യകളോടുള്ള സമീപനം വിവേചനപരമാണ്. 'മുഹമ്മദ് നബി: മാനവികതയുടെ തിരുദൂതർ' പ്രമേയത്തില്‍ ജില്ല, -താലൂക്ക്-, മേഖല തലങ്ങളില്‍ റബീഅ് കാമ്പയിന്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.എച്ച്. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി പ്രമേയം അവതരിപ്പിച്ചു. കാട്ടാങ്കുഴി അലിയാര്‍ മൗലവി, സി.എ. മൂസ മൗലവി, ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി, എടത്തല ഹബീബ് മൗലവി, അങ്കമാലി ഇബ്രാഹിം മൗലവി, ഷാജിറുദ്ദീന്‍ ബാഖവി, നൗഷാദ് തലക്കോട് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story