Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ദലിത്' പദം...

'ദലിത്' പദം ഒഴിവാക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണം -^ഫ്രറ്റേണിറ്റി

text_fields
bookmark_border
'ദലിത്' പദം ഒഴിവാക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണം --ഫ്രറ്റേണിറ്റി കൊച്ചി: സർക്കാർ ഉടമസ്ഥതയിലുള്ള അച്ചടി, ദൃശ്യമാധ്യമങ്ങളിലും ആശയ- വാർത്താ വിനിമയങ്ങളിലും 'ദലിത്' എന്ന പദം ഉപയോഗിക്കരുതെന്ന നിര്‍ദേശം ദുരുദ്ദേശ്യപരമാണെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. പട്ടികജാതി -ഗോത്രവര്‍ഗ കമീഷ​െൻറ നിര്‍ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ദുരുദ്ദേശ്യപരമാണ്. നിർദേശം കേരളത്തിലെ ദലിത് മുന്നേറ്റങ്ങളെയും ഉണർവിെനയും തടയാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് ജില്ല ജനറൽ സെക്രട്ടറി എസ്. ശരണ്യ വിലയിരുത്തി. ദലിത് എന്ന പദം നിരവധി വർഷങ്ങളുടെ പരിഷ്കരണ പ്രവർത്തനങ്ങളിലൂടെ രൂപം കൊണ്ടതാണ്. അതി​െൻറ ഉടമസ്ഥത ദലിത് സാമൂഹിക -സാമുദായിക പ്രസ്ഥാനങ്ങൾ, പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, ചിന്തകർ, എഴുത്തുകാർ, വായനക്കാർ തുടങ്ങിയവർക്കാണ്. കമീഷൻ നിർദേശത്തി​െൻറയോ സർക്കാർ ഉത്തരവി​െൻറയോ അടിസ്ഥാനത്തിൽ എടുത്തുമാറ്റാനുള്ള ശ്രമം പ്രതിഷേധാർഹമാണ്. ജില്ല പ്രസിഡൻറ് ഷബീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സതീഷ് പാസ്റ്റർ, ജനറൽ സെക്രട്ടറി റിസ്വാൻ പെരിങ്ങാല, സെക്രേട്ടറിയറ്റ് അംഗങ്ങളായ മിസ്രിയ റഹ്മത്ത്, ഷാനി വല്ലം, മൊയിനുദ്ദീൻ അഫ്സൽ, റഊഫ് റഹീം തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story