Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടലലകളിൽ ഉല്ലസിക്കാം;...

കടലലകളിൽ ഉല്ലസിക്കാം; വിദേശ പായ്​ക്കപ്പലുകൾ നവംബറിൽ എത്തും

text_fields
bookmark_border
കൊച്ചി: ജലവിനോദ മേഖലക്ക് പുത്തനുണർവേകാൻ ചെറായി തീരത്ത് പുതിയ മൂന്ന് പായ്ക്കപ്പൽ എത്തുന്നു. ലോകത്തിലെതന്നെ ഏറ്റവും വേഗമേറിയതും ഏറ്റവും ആധുനികവുമായ ഹോബിക്യാറ്റ് ടൈഗർ 6 എഫ് 18, നാക്ര ഇൻഫ്യൂഷൻ 520, നാക്ര ഇൻഫ്യൂഷൻ 518 പായ്ക്കപ്പലുകളാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് (ഡി.ടി.പി.സി) കീഴിലെ ചെറായി വാട്ടർ സ്പോർട്സി​െൻറ പ്രതിനിധി മെഷ് മനോഹര​െൻറ നേതൃത്വത്തിൽ 30 ലക്ഷം രൂപ ചെലവിൽ ഇംഗ്ലണ്ടിൽനിന്ന് എത്തിക്കുന്നത്. നവംബർ ആറോടെ ഇവയെത്തുന്നത് ജലകായിക വിനോദമേഖലയിൽ പുത്തനുണർവിന് വഴിവെക്കുമെന്ന് ചെറായി വാട്ടർ സ്പോർട്സ് ഒാപറേഷനൽ മാനേജർ പി.പി. രാജീവൻ പറഞ്ഞു. ഗോവയിൽനിന്ന് വ്യത്യസ്തമായി ശാന്തസ്വഭാവമില്ലാത്ത കടലാണ് നമുക്കുള്ളത്. ഇത് സാഹസിക ജലകായിക വിനോദത്തിന് അനുയോജ്യമാണ്. കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം. ഒാരോരുത്തരുടെയും വയസ്സിനനുസരിച്ചുള്ള ലൈഫ് ജാക്കറ്റുകളാണ് നൽകുന്നത്. കടലി​െൻറ സ്വഭാവമനുസരിച്ച് േമയ് മുതൽ സെപ്റ്റംബർ അവസാനം വരെ ജലവിനോദങ്ങൾക്കുള്ള നിയന്ത്രണവും ഉയർന്ന കസ്റ്റംസ് ഡ്യൂട്ടിയുമാണ് തങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ഹോബിക്യാറ്റ് ടൈഗർ 6 എഫ് 18 പായ്ക്കപ്പൽ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഒരേസമയം ഏഴുപേർക്ക് കയറാൻ പറ്റുന്ന പായ്ക്കപ്പലിൽ ട്രെയിനറുടെ സഹായത്തോെട റൈഡിന് പോകാം. 20 മുതൽ 40മിനിറ്റ് വരെയുള്ള റൈഡിന് ഒരാൾക്ക് 250 രൂപ വീതം ഇൗടാക്കാനാണ് തീരുമാനം. പായ്ക്കപ്പൽ റൈഡിൽ പരിശീലനം ലഭിച്ചവർക്ക് 30 മിനിറ്റിന് 2000രൂപ നിരക്കിൽ വാടകക്കെടുക്കുകയും ചെയ്യാം. നിലവിൽ സ്പീഡ് ബോട്ട് റൈഡ്, ബനാന റൈഡ്, ബംബർ റൈഡ്, ലോലോ ബോർഡ് റൈഡ്, കയാക്കിങ്, വാട്ടർ സ്കീയിങ്, വിൻഡ് സർഫിങ്, നീ ബോർഡ് സർഫിങ്, ബൂഗി ബോർഡ് തുടങ്ങിയ ജല വിനോദങ്ങളുണ്ട്. ഇവയിൽ താൽപര്യമുള്ളവർക്ക് പരിശീലനം നൽകിവരുന്നതായി വാട്ടർ സ്പോർട്സ് അധികൃതർ പറഞ്ഞു. രണ്ടുമാസത്തിനകം സ്കൂബ ഡൈവിങ് പരിശീലനം തുടങ്ങാനും പദ്ധതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story