Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:06 AM IST Updated On
date_range 25 Oct 2017 11:06 AM ISTഎടയപ്പുറത്തെ റോഡുകൾ സഞ്ചാരയോഗ്യമാക്കണം –-സി.പി.ഐ
text_fieldsbookmark_border
ആലുവ: എടയപ്പുറത്തെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് സി.പി.ഐ എടയപ്പുറം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. േതാട്ടുമുഖം - കൊച്ചിൻ ബാങ്ക് റോഡ്, എടയപ്പുറം - കീഴ്മാട് റോഡ് എന്നിവ തകർന്ന് കിടക്കുകയാണ്. ഗ്രാമത്തിലെ പ്രധാന റോഡുകളുടെ തകർച്ച എടയപ്പുറം നിവാസികൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്. പൊതുമരാമത്ത് ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥയാണ് ഇതിന് കാരണമെന്ന് സമ്മേളനം ആരോപിച്ചു. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരം ആരംഭിക്കാൻ തീരുമാനിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം നവകുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ആലുവ മണ്ഡലം സെക്രട്ടറി കെ.ജെ. ഡൊമിനിക്, കീഴ്മാട് ലോക്കൽ സെക്രട്ടറി പ്രേമാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്‌ദുൽ അസീസ് എടയപ്പുറം എന്നിവർ സംസാരിച്ചു. എടയത്താളി ഇബ്രാഹിംകുഞ്ഞ് നന്ദി പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയായി സി.എ. മജീദിനെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story