Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:06 AM IST Updated On
date_range 25 Oct 2017 11:06 AM ISTവെളിച്ചെണ്ണവിലയിൽ വൻ വർധന
text_fieldsbookmark_border
മൂവാറ്റുപുഴ: നാളികേരവില കുതിച്ചുയർന്നതോടെ വെളിച്ചെണ്ണവിലയിലും വൻവർധന. ഇതോടെ സിവിൽ സപ്ലൈസിന് കീഴിലെ മാർക്കറ്റുകളിലും മാവേലി സ്‌റ്റോറുകളിലും സബ്സിഡിനിരക്കിൽ ലഭിച്ചിരുന്ന വെളിച്ചെണ്ണ കിട്ടാക്കനിയായി. വിപണിയിൽ നാളികേരത്തിെൻറ ചില്ലറവില കിലോക്ക് 46 മുതൽ 50 രൂപ വരെയും വെളിച്ചെണ്ണക്ക് 170 മുതൽ 180 വരെയുമാണ്. നാളികേരത്തിെൻറ ഉൽപാദനത്തിലുണ്ടായ കുറവും വെളിച്ചെണ്ണക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതുമാണ് വിലവര്‍ധനക്ക് പ്രധാന കാരണം. ചെറുകിട മില്ലുകളില്‍ വില്‍പന നടത്തുന്ന വിലെയക്കാള്‍ 25 രൂപയോളം കൂട്ടിയാണ് പ്രമുഖ കമ്പനികള്‍ വില്‍പന നടത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് നാളികേരത്തിനും വെളിച്ചെണ്ണക്കും വിലവര്‍ധിക്കുമായിരുന്നെങ്കിലും സീസണ്‍ കഴിയുന്നതോടെ വില കുറയുകയായിരുന്നു പതിവ്. എന്നാല്‍, ഇത്തവണ ഓണക്കാലം കഴിഞ്ഞിട്ടും വില കുറയുന്നില്ല. തമിഴ്‌നാട്ടില്‍നിന്നും വിപണിയിലെത്തിക്കുന്ന നാളികേരത്തിെൻറ വരവ് ഗണ്യമായി കുറഞ്ഞതും വില ഉയരുന്നതിന് മറ്റൊരു കാരണമായി. ഇടനിലക്കാരുടെ ഇടപെടലാണ് വില വര്‍ധനക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചതോടെ മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുകയാണ്. ഇതരസംസ്ഥാനത്തുനിന്നുമാണ് മായം കലര്‍ന്ന വെളിച്ചെണ്ണ കൂടുതലായും എത്തിക്കുന്നത്. നാട്ടിന്‍ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്കുവരെ ഇവ എത്തിച്ചുനല്‍കുകയാണ്. മണവും നിറവും വെളിച്ചെണ്ണക്ക് സമാനമായതിനാല്‍ ഉപയോക്താക്കളെ കബളിപ്പിക്കാനും എളുപ്പമാണ്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടക്കാത്തതുമൂലമാണ് വ്യാജൻ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്. വെളിച്ചെണ്ണ വില ഉയര്‍ന്നതോടെ പാമോയിലടക്കമുള്ള സസ്യ എണ്ണകൾക്കും ആവശ്യക്കാർ വര്‍ധിച്ചു. വെളിച്ചെണ്ണവില ക്രമാതീതമായി വർധിച്ചതോടെ ജില്ലയുടെ കിഴക്കൻമേഖലകളിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും വെളിച്ചെണ്ണക്ക് ക്ഷാമം നേരിടുകയാണ്. ശബരി ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണയാണ് ഇവിടെ വിതരണത്തിനെത്തുന്നത്.180 രൂപ വിലയുള്ള വെളിച്ചെണ്ണ കാര്‍ഡുടമക്ക് 90 രൂപക്കാണ് വിതരണം ചെയ്യുന്നത്. ഇതിനാല്‍തന്നെ പലയിടത്തും സ്റ്റോക്ക് എത്തുന്ന ദിവസം തന്നെ തീരുകയാണ്. സ്വകാര്യബസുകൾ വാതിൽ തുറന്നുവെച്ച് സർവിസ് നടത്തുന്നു മൂവാറ്റുപുഴ: മോട്ടോർ വാഹന വകുപ്പിെൻറ കർശന നിർദേശം മറികടന്ന് മൂവാറ്റുപുഴ മേഖലയിൽ സ്വകാര്യബസുകൾ വാതിലുകള്‍ തുറന്നുവെച്ച് സർവിസ് നടത്തുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിൽ സർവിസ് നടത്തുന്ന മൂവാറ്റുപുഴ-കോതമംഗലം, കോതമംഗലം-പെരുമ്പാവൂര്‍, മൂവാറ്റുപുഴ-പോത്താനിക്കാട്, മൂവാറ്റുപുഴ-തൊടുപുഴ, മൂവാറ്റുപുഴ-പിറവം റൂട്ടുകളിലാണ് വാതിലുകള്‍ തുറന്നുെവച്ചുള്ള കൂടുതല്‍ സര്‍വിസും. പല ബസിലും പിന്‍വാതിലുകള്‍ തുറന്ന് കെട്ടിവെച്ചിരിക്കുന്നു. ഇത് അപകടം വര്‍ധിക്കാൻ കാരണമായിട്ടുണ്ട്. ബസുകളുടെ വാതിലുകള്‍ ഭദ്രമായി അടച്ചുവേണം സര്‍വിസ് നടത്താവൂ എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് പരസ്യമായ ഈ നിയമലംഘനം. മോട്ടോര്‍വാഹന വകുപ്പും പൊലീസും വാഹന പരിശോധന നടത്താറുണ്ടെങ്കിലും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ല. മത്സര ഓട്ടത്തിനും മറ്റും അസൗകര്യമാകുമെന്നതാണ് പിന്‍വാതിലുകള്‍ തുറന്നുെവച്ച് സര്‍വിസ് നടത്താന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍നിന്ന് വരുന്ന ബസുകളാണ് ഇത്തരത്തില്‍ വാതിലുകള്‍ കെട്ടിെവച്ച് നിരത്തിലോടുന്നതില്‍ അധികവും. നഗരങ്ങളില്‍ പ്രവേശിക്കുമ്പോള്‍മാത്രം നിയമങ്ങളില്‍നിന്നും രക്ഷനേടാൻ വാതിലുകള്‍ അടച്ചിടുകയാണ് പതിവ്. ആധുനിക നിലവാരത്തിലുള്ള വാതിലുകള്‍ ചില ബസുകളില്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും അവശ്യ സമയങ്ങളില്‍ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ക്ക് വീതിക്കുറവും വളവുകള്‍ നിറഞ്ഞതുമായതിനാല്‍ വാതിലുകള്‍ തുറന്നുെവച്ച് സര്‍വിസ് നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. ബസുകള്‍ കുറവായതിനാല്‍ പല റൂട്ടിലും ബസുകളില്‍ തിരക്കും കൂടുതലാണ്. വാതില്‍പ്പടിയില്‍നിന്ന് യാത്ര ചെയ്യുന്നതിനാൽ വളവുകള്‍ തിരിയുമ്പോള്‍ യാത്രക്കാര്‍ റോഡില്‍ തെറിച്ചുവീഴാനുള്ള സാധ്യതയും കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story