Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:06 AM IST Updated On
date_range 25 Oct 2017 11:06 AM ISTപൊതുമേഖലയെ ലാഭത്തിലാക്കാൻ ഉൗർജിത നടപടി ^മന്ത്രി എം.എം. മണി
text_fieldsbookmark_border
പൊതുമേഖലയെ ലാഭത്തിലാക്കാൻ ഉൗർജിത നടപടി -മന്ത്രി എം.എം. മണി അങ്കമാലി: പൊതുമേഖലയെ ലാഭത്തിലാക്കാൻ ഇടത് സർക്കാർ ഉൗർജിത നടപടിയാണ് സ്വീകരിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ഭീമമായ നഷ്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഇടത്സർക്കാർ അധികാരത്തിലെത്തിയ ശേഷം ലാഭത്തിലായി കൊണ്ടിരിക്കുന്നു. 13 സ്ഥാപനങ്ങൾ ഇപ്പോൾ ലാഭത്തിലാണ്. നേരേത്ത സംസ്ഥാനത്ത് ആറ് സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിൽ പ്രവർത്തിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു. ടെൽക്ക് എംപ്ലോയീസ് യൂനിയൻ-സി.െഎ.ടി.യു 41ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 48 കോടിയോളം നഷ്ടത്തിലായിരുന്ന അങ്കമാലി ടെൽക്കിനെ നാലര കോടി ലാഭത്തിലാക്കാൻ കഴിഞ്ഞു. മാനേജ്മെൻറിെൻറയും, തൊഴിലാളികളുടെയും കൂട്ടായ പ്രയത്നത്തിെൻറ ഫലമാണിതെന്നും മന്ത്രി പറഞ്ഞു. ടെൽക്ക് ചെയർമാൻ എൻ.സി.മോഹനൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡുകൾ ചടങ്ങിൽ ഇരുവരും വിതരണം ചെയ്തു. കെ.കെ. അംബുജാക്ഷൻ അധ്യക്ഷത വഹിച്ചു. ആൻറണി ജോംസൺ പ്രവർത്തന റിപ്പോർട്ടും, ഒ.പി. റിജേഷ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. നേതാക്കളായ പി. രാജീവ്, പി.ജെ. വർഗീസ്, കെ.കെ. ഷിബു എന്നിവർ സംസാരിച്ചു. കെ.ബി. ശ്രീകാന്ത്, എം.വി. പ്രവീൺ എന്നിവരെ റിേട്ടണിങ് ഒാഫിസർമാരായും, കെ.അനൂപിനെയും, ഹരിപ്രസാദിനെയും ഒാഡിറ്റർമാരായും ചുമതലപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് കായികമേള പാറക്കടവ്: ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി അത്താണി എം.എ.എച്ച്.എസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കായികമേളയിൽ നെടുമ്പാശ്ശേരി പഞ്ചായത്തിനെ പ്രതിനിധാനംചെയ്ത ജനസേവ ബോയ്സ് ഹോമിലെ എ. ഗണേഷ് ചാമ്പ്യനായി. 200, 400 മീറ്റർ ഒാട്ടമത്സരങ്ങളിൽ ഗണേഷിനാണ് ഒന്നാം സ്ഥാനം. 100 മീറ്റർ ഒാട്ടം മത്സരത്തിൽ മൂന്നാം സ്ഥാനവും ഗണേഷ് നേടി. നെടുമ്പാശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകൾ പെങ്കടുത്ത പഞ്ചായത്ത് തല കേരളോത്സവത്തിൽ 100, 200, 400 മീറ്റർ ഒാട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ബ്ലോക് പഞ്ചായത്ത് സംഘടിപ്പിച്ച കായിക മത്സരത്തിൽ പെങ്കടുക്കാൻ യോഗ്യത നേടിയത്. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് ഏഴാം ക്ലാസ് വിദ്യാർഥിയായ ഗണേഷ് തന്നെക്കാൾ പ്രായമുള്ള താരങ്ങളെ തോൽപ്പിച്ചാണ് ജേതാവായത്. കർണാടക സ്വദേശിയായ ഗണേഷിന് 2013ലാണ് ജനസേവ ശിശുഭവനിൽ സംരക്ഷണം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story