Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:06 AM IST Updated On
date_range 25 Oct 2017 11:06 AM ISTകാനയിൽ കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടി
text_fieldsbookmark_border
പറവൂർ: രണ്ടാഴ്ച മുമ്പ് മൂകാംബിക ക്ഷേത്രത്തിന് സമീപത്തെ കാനയിൽ കക്കൂസ് മാലിന്യം തള്ളിയ വാഹനം പിടികൂടി. സംഭവത്തിൽ പള്ളുരുത്തി ദേശാഭിമാനി റോഡിൽ ചിറക്കൽ റഹീമിനെ (28) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനഉടമ പള്ളുരുത്തി സ്വദേശി ഷബീറിനെതിരെയും പൊലീസ് കേസെടുത്തു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് മാലിന്യം തള്ളിയ വാഹനത്തിെൻറ രജിസ്ട്രേഷൻ നമ്പർ ലഭിച്ചത്. കസ്റ്റഡിയിലെടുത്ത വാഹനം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളിയതായി നിരവധി പരാതി പൊലീസിന് ലഭിച്ചിരുന്നു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറവൂർ സി.ഐക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story