Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:06 AM IST Updated On
date_range 25 Oct 2017 11:06 AM ISTചൂണ്ടിയിലെ നഗരസഭ ഭൂമിയിൽ ഭവനരഹിതർക്ക് ഫ്ലാറ്റ് നിർമിക്കാൻ കൗൺസിൽ തീരുമാനം
text_fieldsbookmark_border
ആലുവ: . സ്വന്തം വീടില്ലാതെ പി.എം.എ.വൈ പദ്ധതിയില്‍ രജിസ്‌റ്റര്‍ ചെയ്ത നഗരസഭ പരിധിയിലുള്ളവർക്കാണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നത്. പി.എം.എ.വൈ നഗരപദ്ധതിയും സംസ്‌ഥാന സര്‍ക്കാറിെൻറ ലൈഫ് പദ്ധതിയും സംയോജിപ്പിച്ചാണ് ഭവനരഹിതര്‍ക്ക് ഫ്ലാറ്റ് നിർമിക്കുന്നത്. എടത്തല പഞ്ചായത്തിലെ ചൂണ്ടിയിലാണ് രണ്ടര ഏക്കറോളം വരുന്ന സ്‌ഥലം ആലുവ നഗരസഭക്ക് സ്വന്തമായുള്ളത്. നേരേത്ത നിരവധി പദ്ധതി ഈ സ്‌ഥലത്ത് ആസൂത്രണം ചെയ്തിരുന്നെങ്കിലും അവയൊന്നും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. നഗരപരിധിക്ക് പുറെത്ത സ്‌ഥലമായതിനാല്‍ കൈയേറ്റവുംമറ്റുംമൂലം ഭാവിയില്‍ അന്യാധീനപ്പെടാനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഇേതതുടര്‍ന്നാണ് ഇവിടെ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കാന്‍ നഗരസഭ തീരുമാനിച്ചത്. ആലുവ നഗരസഭയില്‍ 109 പേരെയാണ് ഭവനരഹിതരായി കണ്ടെത്തിയിരിക്കുന്നത്. 80 വീടുള്ള ഒരുഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ചുരുങ്ങിയത് അര ഏക്കര്‍ വേണമെന്ന് ഹൗസിങ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. നിലവിെല രണ്ടര ഏക്കറില്‍ ഒരേക്കറാണ് കെട്ടിടം നിർമിക്കാന്‍ മാറ്റിവെച്ചിരിക്കുന്നത്. രണ്ട് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നതുവഴി 160 പേര്‍ക്ക് ഭവനമൊരുക്കാന്‍ നഗരസഭക്ക് കഴിയുമെന്ന് നഗരസഭ ചെയര്‍പേഴ്‌സൻ ലിസി എബ്രഹാം പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന വീടുകള്‍ക്ക് സ്‌ഥലം കണ്ടെത്തി വിശദാംശങ്ങള്‍ ഇൗ മാസം 30നകം സംസ്‌ഥാന സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിക്കണമെന്ന നിർദേശമുണ്ടായിരുന്നു. ഇേതതുടര്‍ന്നാണ് ആലുവ നഗരസഭ അടിയന്തര കൗണ്‍സില്‍ ചൊവ്വാഴ്ച ചേര്‍ന്നത്. ഇതുൾെപ്പടെ 12 അജണ്ടയാണ് കൗണ്‍സിലില്‍ പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story