Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:06 AM IST Updated On
date_range 25 Oct 2017 11:06 AM ISTനാട്ടുകാര്‍ രംഗത്തിറങ്ങി; സീപോര്‍ട്ട് റോഡിലെ മരണക്കുഴികള്‍ അടച്ചു
text_fieldsbookmark_border
കാക്കനാട്: റോഡിലെ മരണക്കുഴികള്‍ അടക്കാന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപറേഷെൻറ (ആര്‍.ബി.ഡി.സി) അനുകൂല നടപടിക്ക് കാത്ത്് നില്‍ക്കാതെ നാട്ടുകാര്‍ രംഗത്തിറങ്ങിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. തൃക്കാക്കര മുനിസിപ്പല്‍ െറസിഡൻറ്സ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സില്‍ (ട്രാക്ക്) നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരും െറസിഡൻറ്സ് അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്നാണ് കുഴികളില്‍ കഴിഞ്ഞരാത്രി കോണ്‍ക്രീറ്റിട്ടത്. വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്ന സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലെ കുഴികളടക്കാന്‍ ആര്‍.ബി.ഡി.സിക്ക് ജില്ല കലക്ടര്‍ കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഫണ്ടില്ലെന്ന കാരണത്താല്‍ നടപടി വൈകാന്‍ ഇടയാക്കുമെന്ന് മനസ്സിലാക്കിയ അസോസിയേഷന്‍ പ്രവര്‍ത്തരും ജനപ്രതിനിധികളും രംഗത്തിറങ്ങുകയായിരുന്നു. സിവില്‍ സ്റ്റേഷന്‍ ജങ്ഷന്‍ മുതല്‍ ഓലിമുകള്‍ ജങ്ഷന്‍ വരെയുള്ള റോഡിലെ ഗര്‍ത്തങ്ങളാണ് ഒറ്റ രാത്രി കൊണ്ട് നിരത്തി ഗതാഗതം സുഗമമാക്കിയത്. മഴക്കാലം തുടങ്ങിയതോടെ സീപോര്‍ട് -എയര്‍പോര്‍ട്ട് റോഡില്‍ കുണ്ടും കുഴികളും രൂപപ്പെടുകയായിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ ഓടുന്ന കാക്കനാട് പ്രദേശത്തെ റോഡുകളിലെ കുണ്ടും കുഴിയും ഗതാഗതക്കുരുക്കിനും ഇടയാക്കി. റോഡ് അറ്റകുറ്റപ്പണി നടത്താതെ അശാസ്ത്രീയ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കി. ഒരു മാസം മുമ്പ് സ്‌കൂട്ടറില്‍ ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്ത യുവതി റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തിലാണ് മരിച്ചത്. പ്രധാന റോഡുകളിലെ വലിയ കുഴികളും നികത്താനുള്ള നടപടികള്‍ തുടരുമെന്നും ട്രാക്ക് ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡൻറ് എം.എസ്.അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി സലീം കുന്നുംപുറം, നഗരസഭ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ചിങ്ങം തറ, കൗണ്‍സിലര്‍മാരായ ഇ.എം.മജീദ്, ടി.എം.അഷ്‌റഫ്, എം.എം.നാസര്‍, ഷീല ചാരു, ലിജി സുരേഷ്, റസിഡൻറ്സ് ഭാരവാഹികളായ കെ.എം.അബ്ബാസ്, സി.കെ.പീറ്റര്‍, ജലീല്‍ താനത്ത്, പി.എം.ജോസഫ്, എ.എം.ബഷീര്‍, ടി.കെ, ചാരു, പുരുഷോത്തം ബി പട്ടേല്‍, പി.വി.ഹംസ, പ്രദീപ്, ഉസ്മാന്‍,മുഹമ്മദ് ഹനീഫ്, ലിറ്റി, സി. ബിജോയി എന്നിവരുടെ നേതൃത്വത്തിലാണ് കുഴികള്‍ അടച്ചത്. ട്രാഫിക് പൊലീസും തൃക്കാക്കര പൊലീസും ഗതാഗതം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story