Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 5:36 AM GMT Updated On
date_range 25 Oct 2017 5:36 AM GMTസാംസ്കാരിക കേന്ദ്രം ഉദ്ഘാടനം
text_fieldsbookmark_border
െകാച്ചി: പാലാരിവട്ടത്ത് പ്രവർത്തനമാരംഭിക്കുന്ന കുമാരനാശാൻ സാംസ്കാരിക കേന്ദ്രത്തിെൻറ ഉദ്ഘാടനം ഇൗമാസം 29ന് വൈകീട്ട് അഞ്ചിന് പാലാരിവട്ടം ശ്രീ രാജരാജേശ്വരി ക്ഷേത്രം ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനസമ്മേളനം പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം െചയർമാൻ കെ.ഡി. വിൻസെൻറ് അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ പി.ടി. തോമസ്, ജോൺ ഫെർണാണ്ടസ്, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, കെ. ബാലചന്ദ്രൻ, കുഞ്ഞുമുഹമ്മദ് മൗലവി, ഫാ. തോമസ് പുളിക്കൽ, േജാസഫ് അലക്സ് തുടങ്ങിയവർ പെങ്കടുക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഫോേട്ടാപ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. സി.എൻ. സുരേഷ്, കെ.ആർ. സജി, ടി.ബി. രാജു, ജോസഫ് അലക്സ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Next Story