Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:06 AM IST Updated On
date_range 25 Oct 2017 11:06 AM ISTനാളെ മുതൽ തുലാവർഷ മഴക്ക് സാധ്യത
text_fieldsbookmark_border
കൊച്ചി: വ്യാഴാഴ്ച മുതൽ ശക്തമായ തുലാവർഷ മഴക്ക് സാധ്യതയെന്ന് കൊച്ചിൻ സർവകലാശാല റഡാർ കേന്ദ്രം. ബുധനാഴ്ച പൊതുെവ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചിലയിടങ്ങളിൽ ദുർബലമായ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. എന്നാൽ, വ്യാഴാഴ്ച മുതൽ കനത്ത മഴ ലഭിച്ചു തുടങ്ങും. ഇടിമിന്നലിെൻറ അകമ്പടിയുമുണ്ടാകാം. കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു. ഇടവപ്പാതി പതിവിൽ കവിഞ്ഞ് നീണ്ടതാണ് ഇതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story