Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:06 AM IST Updated On
date_range 25 Oct 2017 11:06 AM ISTസ്റ്റേഷൻകടവ്^വലിയ പഴമ്പിള്ളിത്തുരുത്ത് പാലം ഫെബ്രുവരിയോടെ
text_fieldsbookmark_border
സ്റ്റേഷൻകടവ്-വലിയ പഴമ്പിള്ളിത്തുരുത്ത് പാലം ഫെബ്രുവരിയോടെ പറവൂർ: പുത്തൻവേലിക്കരെയയും ചേന്ദമംഗലം ഗ്രാമപഞ്ചായത്തിെനയും ബന്ധിപ്പിക്കുന്ന സ്റ്റേഷൻകടവ്-വലിയ പഴമ്പിള്ളിത്തുരുത്ത് പാലം ഫെബ്രുവരിയോടെ സജ്ജമാകുമെന്ന് പ്രതീക്ഷ. ഏപ്രിലിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനാകും. ഗർഡറുകളുടെ ജോലി നവംബർ അവസാനത്തോടെ തീരും. ബീം, സ്ലാബ് എന്നിവ രണ്ടുമാസത്തിനകം പൂർത്തിയാകും. ഫെബ്രുവരിയോടെ പാലത്തിെൻറ എല്ലാ പ്രവൃത്തിയും തീർക്കാൻ കഴിയുമെന്നാണ് കരാറെടുത്തിരിക്കുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോർപറേഷൻ അധികൃതരുടെ പ്രതീക്ഷ. പാലത്തിന് ജനം കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളേറെയായി. 2012 മേയിലാണ് നിർമാണം ആരംഭിച്ചത്. 18 മാസംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും ഇടക്കാലത്ത് ഒട്ടേറെ തടസ്സം നേരിട്ടു. പലതവണ പണി നിലച്ചു. ഗർഡർ മറിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. നിർമാണത്തിനിെട ഉണ്ടായ തടസ്സങ്ങൾ ഉന്നതതലത്തിൽ ഇടപെട്ടാണ് നീക്കിയത്. പറവൂർ താലൂക്കിൽപെട്ട പഞ്ചായത്താെണങ്കിലും ഒറ്റപ്പെട്ട് മാറിയാണ് പുത്തൻവേലിക്കര. ഇതുകൊണ്ട് പറവൂർ പട്ടണത്തിൽ എത്തിപ്പെടാൻ നിരവധി തടസ്സങ്ങളാണുള്ളത്. ഇപ്പോൾ ബോട്ട് സർവിസിനെ ആശ്രയിച്ചും കരമാർഗം 16 കി.മീറ്ററോളം ചുറ്റിവളഞ്ഞും യാത്ര ചെയ്യുന്ന പ്രദേശവാസികൾക്ക് ആറു കി.മീറ്റർ സഞ്ചരിച്ച് പറവൂരിലെത്താം. പാലം കടന്ന് പുത്തൻവേലിക്കര, പൊയ്യ, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര ഭാഗങ്ങളിലേക്ക് പെട്ടെന്ന് എത്താം. ഇത് ദേശീയപാതയിലെ തിരക്കു കുറക്കാൻ സഹായിക്കും. അതേസമയം, സ്റ്റേഷൻകടവ്-വലിയ പഴമ്പിള്ളിത്തുരുത്ത് പാലം പണി പൂർത്തീകരിച്ചശേഷം ചേന്ദമംഗലം-വലിയ പഴമ്പിള്ളിത്തുരുത്ത് പാലത്തിന് വീതി കൂട്ടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പറവൂരിൽനിന്നും പുത്തൻവേലിക്കരയിൽനിന്നും വരുന്നവർക്ക് സ്റ്റേഷൻകടവ് പാലം മാത്രമല്ല ചേന്ദമംഗലം-വലിയ പഴമ്പിള്ളിത്തുരുത്ത് പാലംകൂടി കടക്കണം. ഈ പാലത്തിന് വീതി കുറവാണ്. വീതിയില്ലാത്തത് ഗതാഗതക്കുരുക്കിന് കാരണമാകും. അതിനാൽ ചേന്ദമംഗലം പാലത്തിന് വീതികൂട്ടുകയോ നിലവിലെ പാലത്തിന് സമാന്തരമായി മറ്റൊരു പാലം നിർമിക്കുകയോ ചെയ്യണം. എങ്കിലേ സ്റ്റേഷൻകടവ്-വലിയ പഴമ്പിള്ളിത്തുരുത്ത് പാലത്തിെൻറ ഗുണം പൂർണമായി ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story