Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്വിസ്​ മത്സരം

ക്വിസ്​ മത്സരം

text_fields
bookmark_border
കൊച്ചി: പരീക്കണ്ണി വിക്ടറി ലൈബ്രറി ആൻഡ് റീഡിങ് റൂമി​െൻറ ആഭിമുഖ്യത്തിൽ എട്ടുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി കേരളപ്പിറവിയുടെ 60ാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഇൻറർ സ്കൂൾ നടത്തുന്നു. നവംബർ 11ന് ഉച്ചക്ക് ഒന്നിന് പരീക്കണ്ണി വിക്ടറി ലൈബ്രറി ഹാളിലാണ് മത്സരം. ഫോൺ: 9447474904, 9447355133. വടുതല മേൽപാലം നിർമാണം: സ്ഥലം വിട്ടുനൽകാൻ തയാറെന്ന് ഡോൺ ബോസ്കോ കൊച്ചി: വടുതല മേൽപാലത്തി​െൻറ നിർമാണവുമായി ബന്ധപ്പെട്ട് സർക്കാറി​െൻറ പാക്കേജ് അനുസരിച്ച് സ്ഥലം വിട്ടുനൽകാമെന്ന് ഡോൺ ബോസ്കോ. വൈദികരുമായി ഹൈബി ഈഡൻ എം.എൽ.എ നടത്തിയ ചർച്ചയിലാണ് ഭൂമി വിട്ടുനൽകാനുള്ള സന്നദ്ധത അറിയിച്ചത്. നിലവിൽ പാലം നിർമാണത്തിന് കിറ്റ്കോ തയാറാക്കിയ പദ്ധതിപ്രകാരം ഡോൺ ബോസ്കോയുടെ സ്ഥലം ഏറ്റെടുക്കേണ്ടതില്ല. എന്നിരുന്നാലും ഭാവിയിലെ വികസനം ലക്ഷ്യമിട്ട് ജങ്ഷൻ വികസനത്തി​െൻറ ഭാഗമായി ഭൂമി വിട്ടുനൽകാമെന്ന് ഡോൺ ബോസ്കോയിലെ വൈദികർ അറിയിച്ചു. പാലത്തി​െൻറ നിർമാണവുമായി ബന്ധപ്പെട്ട് കവല വികസനത്തിന് ഡോൺ ബോസ്കോയുടെ സ്ഥലം കൂടി ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്നും അത് സംബന്ധിച്ച തുടർനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.എൽ.എ, ആർ.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടർ ഡോ. ആശ തോമസിനും കിറ്റ്കോക്കും കത്ത് നൽകി. ചർച്ചയിൽ റെക്ടർ ഫാ. പോൾസൺ കുന്നപ്പിള്ളി, കൗൺസിലർമാരായ ആൻസ ജയിംസ്, ആൽബർട്ട് അമ്പലത്തിങ്കൽ, അഡ്മിനിസ്േട്രറ്റർ ഫാ. സെബാസ്റ്റ്യൻ കളമ്പാടൻ, ഡോൺ ബോസ്കോ യൂത്ത് സ​െൻറർ ഭാരവാഹികളായ സാൻറി ശരിക്കൽ, സി.ജെ. ആൻറണി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story