Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിസിനസ്​: കാത്തലിക്​...

ബിസിനസ്​: കാത്തലിക്​ സിറിയൻ ബാങ്ക്​ ​െഎ.പി.ഒ 2019ൽ

text_fields
bookmark_border
കൊച്ചി: വിദേശ സ്ഥാപന നിക്ഷേപകരിലൂടെ 400 മുതൽ 600 കോടി രൂപ വരെ സമാഹരിക്കുമെന്നും 2019 മാർച്ചിനുശേഷം െഎ.പി.ഒ (ഇനീഷ്യൽ പബ്ലിക് ഒാഫറിങ്) ഉണ്ടാകുമെന്നും കാത്തലിക് സിറിയൻ ബാങ്ക്. പ്രതിസന്ധികൾ അതിജീവിച്ച് ബാങ്ക് നേട്ടത്തി​െൻറ പാതയിലേക്ക് കടന്നെന്നും ചെയർമാൻ സി. അനന്തരാമൻ പറഞ്ഞു. തുടർച്ചയായ മൂന്നു വർഷത്തെ നേട്ടത്തി​െൻറ കണക്കുകൾ വിപണിയിൽ സമർപ്പിക്കാൻ 2019 മാർച്ച് ആകുേമ്പാഴേക്ക് കഴിയും. 2016 സാമ്പത്തികവർഷം 149 കോടി നഷ്ടത്തിലായിരുന്ന ബാങ്ക് 2017​െൻറ അവസാനം 1.55 കോടി ലാഭത്തിലായി. ഇൗ വർഷം ആദ്യപാദത്തിൽ ഒമ്പതുകോടിയുടെയും രണ്ടാം പാദത്തിൽ 34 കോടിയുടെയും മൊത്തവരുമാനം ലഭിച്ചു. ആദ്യപാദത്തിൽ 14 കോടിയുടെ നഷ്ടം നേരിെട്ടങ്കിലും രണ്ടാംപാദത്തിൽ ലാഭത്തിലായെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story