Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെമിനാറും സൈക്കിൾ...

സെമിനാറും സൈക്കിൾ സന്ദേശയാത്രയും

text_fields
bookmark_border
മട്ടാഞ്ചേരി: സ്വദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി പര്യടൻ പർവ് എന്ന പേരിൽ സെമിനാറും സൈക്കിൾ സന്ദേശയാത്രയും നടത്തി. ടൂറിസം എല്ലാവർക്കും എന്ന വിഷയത്തിലാണ് സെമിനാർ നടത്തിയത്. ടൂറിസം വകുപ്പി​െൻറ നേതൃത്വത്തിൽ നടത്തിയ സെമിനാറിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.പി. നന്ദകുമാർ, സോന ജോസ് എന്നിവർ സംസാരിച്ചു. ഫോർട്ട് കൊച്ചിയിൽ നടത്തിയ സൈക്കിൾ സന്ദേശയാത്ര ഫോർട്ട് കൊച്ചി പൊലീസ് സബ് ഇൻസ്പെക്ടർ അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടൂറിസം ഇൻഫർമേഷൻ ഓഫിസർ കെ.എസ്. ഷൈൻ, സന്തോഷ് ടോം, ഡൊമിനിക് വിൽസൺ, എസ്.പി. ദേവാനന്ദ്, ജെയ്സൺ മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story