Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:06 AM IST Updated On
date_range 23 Oct 2017 11:06 AM ISTആലപ്പുഴ ലൈവ്
text_fieldsbookmark_border
ഓൺലൈൻ തട്ടിപ്പ് ചില മുന്‍കരുതലുകള്‍---- -എ.ടി.എം കാര്‍ഡിെൻറ രഹസ്യ പിന്‍ നമ്പര്‍ കാര്‍ഡിെൻറ പുറത്തുതന്നെ എഴുതിവെക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഇത് ഒരുകാരണവശാലും നല്ല പ്രവണതയല്ല. രഹസ്യ പിന്‍ നമ്പര്‍ ഇടക്കിടെ മാറ്റുക. എ.ടി.എം മെഷീനില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കാതിരിക്കുക. മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനാല്‍ ശ്രദ്ധ തെറ്റുകയും കാര്‍ഡോ പണമോ എ.ടി.എം മെഷീനില്‍നിന്ന് എടുക്കാന്‍ മറക്കുകയും െചയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ഇടപാടുകള്‍ക്കും എസ്.എം.എസ് അല്ലെങ്കില്‍ ഇ-മെയില്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. എല്ലാ ബാങ്കുകളും എസ്.എം.എസ് സേവനം സൗജന്യമായി നല്‍കുന്നുണ്ട്. എസ്.എം.എസ് ലഭിക്കാത്തവര്‍ ബാങ്കുമായി ബന്ധപ്പെട്ട് മൊബൈല്‍ നമ്പര്‍ രജിസ്റ്റർ ചെയ്യണം. ഇന്ത്യയില്‍ ആറുമാസമായി ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ മൊബൈല്‍ സേവന ദാതാക്കള്‍ മുന്നറിയിപ്പില്ലാതെതന്നെ മറ്റുള്ളവര്‍ക്ക് നൽകാറുണ്ട്. ബാങ്കില്‍ രജിസ്റ്റർ ചെയ്തത് ഈ നമ്പര്‍ ആണെങ്കില്‍ നമ്മുടെ ഇടപാടിെൻറ വിവരങ്ങളും വൺടൈം പാസ്വേഡും അപരിചിതര്‍ക്ക് ലഭിക്കും. മൊബൈല്‍ നമ്പര്‍ മാറിയാല്‍ ഉടന്‍ ബാങ്കിനെ അറിയിക്കണം. -ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ മൊബൈല്‍ ഫോണുകള്‍ അലക്ഷ്യമായി വെക്കരുത്. ഇത്തരം മൊബൈല്‍ ഫോണുകള്‍ക്ക് പാസ്വേഡ് നല്‍കണം. പറ്റുമെങ്കില്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ ഫോണില്‍ എളുപ്പത്തില്‍ കാണാത്തവിധം അകത്തെ ഫോള്‍ഡറുകളില്‍മാത്രം സൂക്ഷിക്കുക. ഇടപാടുകള്‍ കഴിഞ്ഞാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സൈന്‍ ഔട്ട് ചെയ്യുക. മൊബൈല്‍ ബാങ്ക് വഴിയോ ഓണ്‍ലൈന്‍ ബാങ്ക് വഴിയോ ഇടപാടുകള്‍ നടത്തുന്നതിന് ലഭിക്കുന്ന വണ്‍ ടൈം പാസ്വേഡ് മറ്റാരുമായും പങ്കുവെക്കാതിരിക്കുക. -അക്കൗണ്ടുകളിലെ മുഴുവന്‍ ഇടപാടുകളും ഓരോ മാസവും നിരീക്ഷിക്കണം. ബാങ്കുമായി ബന്ധപ്പെട്ടാല്‍ ഓരോ മാസത്തെയും ഇടപാട് വിവരങ്ങള്‍ ഇ--മെയില്‍ ആയി അയച്ചുതരും. -നാട്ടിലെ ബാങ്ക് അക്കൗണ്ടില്‍ ഇടപാടുകള്‍ നടക്കുന്നുണ്ടോയെന്ന് ഇടക്കിടെ ശ്രദ്ധിക്കണം. എ.ടി.എം കാര്‍ഡുകള്‍ കുടുംബാംഗങ്ങളെ ഏല്‍പിച്ചശേഷം ഗള്‍ഫിലേക്ക് പോകുന്നവരുണ്ട്. ഇതില്‍ തെറ്റില്ല. എന്നാല്‍, അധികം പരിചയമില്ലാത്ത സുഹൃത്തുക്കള്‍ക്ക് എ.ടി.എം കാര്‍ഡുകള്‍ കൊടുക്കരുത്. വീട്ടുകാരെ ഏൽപിക്കാനായി നാട്ടിലേക്ക് പോകുന്നവരുടെ കൈയില്‍ എ.ടി.എം കാര്‍ഡ് കൊടുത്തുവിടുന്ന പ്രവണത ചില പ്രവാസികള്‍ക്ക് ഉണ്ട്. ഇത് ഒരിക്കലും പാടില്ല. എ.ടി.എം കാര്‍ഡ് നഷ്ടമായാല്‍ ഉടൻ ബാങ്കിനെ വിവരമറിയിച്ച് അക്കൗണ്ട് തൽക്കാലത്തേക്ക് മരവിപ്പിക്കണം. ബാങ്കിെൻറ നമ്പര്‍ എപ്പോഴും കൈയില്‍ കരുതണം. -വന്‍ തുക സമ്മാനമായി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് റിസര്‍വ് ബാങ്കിെൻറയും ബാങ്കുകളുടെയും ലെറ്റര്‍ ഹെഡില്‍ വരുന്ന ഇ-മെയിലുകള്‍ വ്യാജമാെണന്ന് തിരിച്ചറിയുക. അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ ലക്ഷക്കണക്കിന് രൂപ സമ്മാനമായി ലഭിക്കുമെന്നുപറഞ്ഞാണ് ഇത്തരം ഇ-മെയിലുകള്‍ പ്രചരിക്കാറുള്ളത്. വിവരങ്ങള്‍ അയച്ചുകൊടുത്താല്‍ അക്കൗണ്ടിലെ മുഴുവന്‍ പണവും നഷ്ടമാകും. കഴിഞ്ഞ വര്‍ഷം നിരവധി പ്രവാസികള്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടമായിരുന്നു. പൊതു കംപ്യൂട്ടറുകൾ ഉപയോഗിക്കാതിരിക്കുക ഒരിക്കലും പൊതു കംപ്യൂട്ടറുകളിൽനിന്നും ഇൻറർനെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കാതിരിക്കുക. കാരണം നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന കാര്യങ്ങൾ ഫേവറൈറ്റ് ലിസ്റ്റിൽ തന്നെയുണ്ടാകും. എല്ലാവരും ഉപയോഗിക്കുന്ന കംപ്യൂട്ടറിൽ ഇത്തരം കാര്യങ്ങളുണ്ടെങ്കിൽ പെെട്ടന്നുതന്നെ മറ്റുള്ളവർക്ക് അത് കൈക്കലാക്കാൻ കഴിയുമെന്നത് ഒാർക്കുക. കൂടാതെ, പൊതുവായ ഒരു കംപ്യൂട്ടറിൽ നിശ്ചയമായും വൈറസുകളുണ്ടാകും. അവയും വിവരങ്ങൾ ചോർത്തിയെടുത്ത് നമുക്ക് പണി തരും. ഇത്തരം കംപ്യൂട്ടറുകളിൽ വിവരങ്ങൾ സേവ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. ഇൻറർനെറ്റ് ബാങ്കിങ് ഉപയോഗശേഷം സൈൻ ഓഫ് ചെയ്തു എന്ന് ഓരോ തവണയും ഉറപ്പാക്കുക. കംപ്യൂട്ടറിെൻറ ഹിസ്റ്ററി മായ്ച്ചുകളയുകയും ചെയ്യുക. പിൻ നമ്പറിലും വേണം ശ്രദ്ധ ബാങ്കുകൾ തന്ന പിൻ നമ്പറുകൾ നിർബന്ധമായും മാറ്റണം. ഇനി മാറുമ്പോൾ പിതാവിെൻറ, മാതാവിെൻറ സഹോദരങ്ങളുടെ പേര്, ജനനവർഷം എന്നിങ്ങനെ അവനവനുമായി ബന്ധമുള്ള കാര്യങ്ങൾ ഒഴിവാക്കുക. കാരണം അവ കണ്ടുപിടിക്കാൻ എളുപ്പമാണ്. എ.ടി.എം കാർഡടക്കം പോക്കറ്റടിച്ചുപോയി എന്നിരിക്കട്ടെ. നിങ്ങളുടെ പേര് ഫേസ്ബുക്കിൽ സെർച്ച് ചെയ്താൽ നിങ്ങളുടെ വിവരങ്ങളെല്ലാം പോക്കറ്റടിച്ചവന് കിട്ടും. അത് അയാൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി കൊടുക്കുകയും ചെയ്യും. അതിനാൽ ഒരിക്കലും ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെയുള്ള നമ്പറുകൾ, ഇന്ത്യ, കേരള എന്നിങ്ങനെയുള്ള പേരുകൾ മുതലായവ പാസ് വേഡായി നൽകാതിരിക്കുക. ഇത് മൊബൈലിലും മറ്റും സേവ് ചെയ്യാതിരിക്കുക. മറ്റൊന്ന് ഇടക്കിടെ പിൻ നമ്പറുകൾ മാറ്റിക്കൊണ്ടിരിക്കുക എന്നതാണ്. ചില ബാങ്കുകൾ ഓൺലൈൻ ബാങ്കിങ് പാസ്വേഡുകൾ 90 ദിവസത്തിലൊരിക്കൽ നിർബന്ധമായും മാറ്റിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story