Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ ലൈവ്​

ആലപ്പുഴ ലൈവ്​

text_fields
bookmark_border
ഓൺലൈൻ തട്ടിപ്പ് പണം തട്ടുന്നതിങ്ങനെ മൊബൈല്‍ ഫോണിലൂടെ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പിന് പുത്തന്‍ രീതി. ഉപഭോക്താവി​െൻറ അക്കൗണ്ടിലെ പണം, തട്ടിപ്പുകാര​െൻറ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് പകരം ഇ-വാലറ്റുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ്. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ വാങ്ങുകയാണ് ആദ്യം ചെയ്യുക. സ്മാര്‍ട്ട് ഫോണുകളിലെ ട്രൂ കോളര്‍പോലുള്ള ആപ്ലിക്കേഷനുകളില്‍ ആര്‍.ബി.ഐ എന്ന് പേര് സേവ് ചെയ്യും. രണ്ടും മൂന്നും ആളുകള്‍ ഇങ്ങനെ സേവ് ചെയ്താല്‍ വിളിവരുന്ന മൊബൈലില്‍ സേവ് ചെയ്ത പേരുതന്നെ കാണും. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തവരും വലിയ തുക അക്കൗണ്ടിലുള്ളവരുമാണ് സംഘത്തി​െൻറ പ്രധാന ലക്ഷ്യം. പിന്നീട് ഉപഭോക്താക്കളെ വിളിച്ച് എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പുകാരുടെ ഇ-വാലറ്റുകളിലേക്ക് പണം മാറ്റും. തുടര്‍ന്ന് തട്ടിപ്പ് സംഘം വിലപിടിപ്പുള്ള വസ്തുക്കള്‍ ഓണ്‍ലൈനിലൂടെ വാങ്ങും. അതിനുശേഷം ഇടപാട് റദ്ദാക്കി പണം തട്ടിപ്പുകാര​െൻറ അക്കൗണ്ടിലേക്ക് മാറ്റും. ഇ-വാലറ്റ് വഴിയുള്ള ഇടപാട് നടത്തിവരെ കണ്ടെത്താന്‍ ബാങ്കിനോ പൊലീസിനോ കഴിയില്ല. ബുദ്ധിമോശം കൊണ്ട് ഒ.ടി.പി നമ്പര്‍ തട്ടിപ്പുകാര്‍ക്ക് പറഞ്ഞുകൊടുത്ത് അക്കൗണ്ടില്‍നിന്നും പണം പിൻവലിച്ചെന്ന് ഫോണില്‍ സന്ദേശം വന്നാലും ഭയക്കേണ്ട. ഉടൻ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടാല്‍ പണം തിരികെ ലഭിക്കും. ബാങ്ക് മാനേജര്‍മാരുടെയും വാലറ്റ് അധികൃതരുടെയും ഒരു വാട്‌സ്ആപ് ഗ്രൂപ് സൈബര്‍ സെല്‍ തയാറാക്കിയിട്ടുണ്ട്. ഇ-വാലറ്റില്‍നിന്ന് വില്‍പന നടത്തിയ ഓണ്‍ലൈൻ കമ്പനിക്ക് പണം ഉടന്‍ ലഭിക്കില്ല. അതിന് സമയമെടുക്കും. തട്ടിപ്പ് വിവരം സൈബര്‍ സെല്ലിനെ ഒരു മണിക്കൂറിനുള്ളില്‍ അറിയിച്ചാല്‍ വിവരം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. ഉടന്‍ തന്നെ വാലറ്റ് ബ്ലോക്ക് ചെയ്യപ്പെടും. നഷ്ടപ്പെട്ട പണം അക്കൗണ്ടിലേക്ക് തിരികെ വരികയും ചെയ്യും. ചോരുന്നു വിവരങ്ങള്‍ ഫോണ്‍ നമ്പറും അക്കൗണ്ട് നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങള്‍ ചോരുന്നത് ബാങ്കുകാരെ കുഴക്കുന്നു. ഏത് മാര്‍ഗത്തിലൂടെയാണ് ചോര്‍ച്ച എന്ന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തട്ടിപ്പ് നടന്നാല്‍ ഹെഡ് ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ബാങ്കുകള്‍ക്ക് സാധിക്കുക. അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ, എത്ര തുക അക്കൗണ്ടില്‍ ബാക്കിയുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം തട്ടിപ്പുസംഘം എങ്ങനെ മനസ്സിലാക്കുന്നു എന്നുള്ളതാണ് സംശയം ജനിപ്പിക്കുന്നത്. ഇത് നമ്മുടെ ബാങ്കിങ് സുരക്ഷയെ സംബന്ധിച്ച് വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ഒാൺലൈൻവഴി പണം നഷ്ടപ്പെട്ട പരാതികൾ നൽകണമെന്നുണ്ടെങ്കിൽ ജില്ലയിലെ സൈബർ സെൽ നമ്പറായ 0477-2230804 നമ്പറിൽ വിളിക്കാം. തട്ടിപ്പുസംഘത്തില്‍ മലയാളികളും ഓൺലൈൻ തട്ടിപ്പ് സംഘങ്ങളിൽ മലയാളികളും സജീവമെന്ന് വിവരം. ഫോൺ വിളികൾ കൂടുതലും വരുന്നത് തനി മലയാളത്തിലാണ്. ചെങ്ങന്നൂര്‍ കിഴക്കേനടയില്‍ താമസിക്കുന്ന ബാങ്ക് ജീവനക്കാരനായ പി.കെ. ദിലീപിനും വടുതല സ്വദേശി അബ്ദുൽ സലാമിനും വിളിവന്നത് മലയാളത്തിലാണ്. ആദ്യം ഇംഗ്ലീഷില്‍ മറുപടി പറഞ്ഞ ദിലീപ് പിന്നീട് ബാങ്ക് ജീവനക്കാരനെന്ന് പരിചയപ്പെടുത്തി മലയാളത്തില്‍ സംസാരിച്ചു. അപ്പോള്‍ മറുതലക്കല്‍നിന്ന് മലയാള സംഭാഷണം കേള്‍ക്കുകയും ഫോണ്‍ കട്ടാക്കുകയും ചെയ്തു. ഇവർ എവിടെ നിന്നാണ് ഇത്തരം കാളുകൾ ചെയ്യുന്നതെന്ന് കണ്ടുപിടിക്കാൻ സൈബർസെല്ലിനും മറ്റും സാധിക്കുന്നുമില്ല. ഓരോ സമയത്ത് ഓരോ ഇടങ്ങളിൽ നിന്നുമാണ് കാളുകൾ വരുന്നത്. ഇവരെ കുടുക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിച്ചുവരുന്നുണ്ട്. തയാറാക്കിയത്: ---തൗഫീഖ് അസ്‌ലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story