Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 5:36 AM GMT Updated On
date_range 23 Oct 2017 5:36 AM GMTആലപ്പുഴ ലൈവ്
text_fieldsbookmark_border
ഓൺലൈൻ തട്ടിപ്പ് തട്ടിപ്പുസംഘങ്ങളുടെ തട്ടിപ്പുരീതികൾ 1. വിദേശ പണമിടപാടുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഏറ്റവും മുന്തിയ ഐറ്റം വിദേശ പണമിടപാടുകളാണ്. ഒരു വിദേശ ബാങ്കിെൻറ ഇ--മെയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അവരുടെ രാജ്യത്തിൽ ചില സാമ്പത്തികപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് വലിയ എമൗണ്ട് ഇന്ത്യയിലേക്ക് എത്തിക്കാന്‍ സഹായം വേണമെന്ന് പറഞ്ഞുകൊണ്ടാകും മെയില്‍. സഹായിച്ചാല്‍ നല്ല ഒരുതുക അവര്‍ ഓഫര്‍ ചെയ്യുകയും ചെയ്യുന്നു. ഇതോടെ ഒന്നും ആലോചിക്കാതെ ചാടി പുറപ്പെടുന്ന ചിലരിൽനിന്നും ഒന്നുരണ്ട് തവണ അവര്‍ പൈസ ആവശ്യപ്പെടും. അത് കൊടുത്തുകഴിയുമ്പോള്‍ അവര്‍ മുങ്ങും. 2. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ ഏറ്റവും പുതിയ തട്ടിപ്പുവിദ്യയാണ് ഈ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് നിങ്ങളുടെ രഹസ്യ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നു. വിവിധ തരത്തിെല ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് ഈ തട്ടിപ്പ് നടത്തുന്നത്. നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കി അതുവഴി പണം തട്ടുകയാണ് രീതി. 2. വ്യാജ വെബ്‌സൈറ്റുകള്‍ ബാങ്കിെൻറപോലെയുള്ള വ്യാജ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കി അതിലേക്ക് നിങ്ങളെ കൊണ്ടുവന്ന്, നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതും പതിവായിമാറുകയാണ്. 7. ഫ്രീ വിദേശയാത്ര സിനിമ കാണാനും ഷോപ്പിങ് നടത്താനുമൊക്കെ മാളില്‍ പോകുന്ന നിങ്ങള്‍ എപ്പോള്‍ എങ്കിലും അവിടെ കാണുന്ന ഏതെങ്കിലും സമ്മാന പദ്ധതിയില്‍ ചേര്‍ന്നു എന്ന് കരുതുക. രണ്ടുദിവസം കഴിഞ്ഞ് നിങ്ങള്‍ക്ക് ട്രാവല്‍ കമ്പനിയില്‍നിന്ന് വിളി വരും, സമ്മാനം അടിച്ചിരിക്കുന്നു ഫ്രീ വിദേശയാത്ര പോകാം എന്നൊക്കെ. പണം തട്ടാനുള്ള ഒരുരീതി മാത്രമാണ് ഇത്. 8. ബാങ്കില്‍നിന്ന് വ്യാജ കോള്‍ ബാങ്കില്‍നിന്ന് ബാങ്ക് മാനേജറാണെന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നും പറഞ്ഞ് ഫോൺ വിളിച്ചാണ് പുതിയ തട്ടിപ്പുരീതികൾ അരങ്ങേറുന്നത്. ആര് വിളിച്ച് എന്ത് സ്വകാര്യ വിവരങ്ങള്‍ ചോദിച്ചാലും പറഞ്ഞുകൊടുക്കരുത്. കാരണം ലോകത്തിെല ഒരുബാങ്കും ഫോണ്‍കാൾ വഴി വിവരങ്ങള്‍ ചോദിക്കില്ല. 9. ഫോട്ടോ കോപ്പി തട്ടിപ്പ് സ്വകാര്യവിവരങ്ങള്‍ അടങ്ങുന്ന ഡോക്യുമെൻറ്സ് നിങ്ങളുടെ സാന്നിധ്യത്തില്‍തന്നെ എടുക്കുക. ആ വിവരങ്ങള്‍ ചോര്‍ത്തി തെറ്റായ കരങ്ങളില്‍ എത്തിക്കുന്ന ഒരു ഫോട്ടോകോപ്പി മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 10. നിക്ഷേപ തട്ടിപ്പ് നിങ്ങളുടെ പണം ഇവിടെ നിക്ഷേപിക്കൂ, വലിയ പലിശ ഞങ്ങള്‍ തരാം എന്ന് പറഞ്ഞു വിളിക്കുന്ന കമ്പനികളെ വിശ്വസിക്കരുത്. അവസാനം നിങ്ങളുടെ പൈസയും കൊണ്ട് അവര്‍ മുങ്ങും. 11. ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നിങ്ങള്‍ക്ക് പറ്റിയ ജോലി ഇവിടെ ഉെണ്ടന്ന് പറഞ്ഞ് ചിലപ്പോള്‍ ഓഫര്‍ നിങ്ങളെ തേടി വരും. പക്ഷേ ആ ജോലി നിങ്ങള്‍ക്ക് തരാന്‍ ഫീസ് അടക്കേണ്ടി വരും. എന്നാൽ, അടച്ച ഫീസും നഷ്ടമാകും ജോലിയും ലഭിക്കില്ല. 12. ഓണ്‍ലൈന്‍ ലോട്ടറി നിങ്ങൾക്ക് ഓണ്‍ ലൈന്‍ ലോട്ടറി അടിെച്ചന്ന് പറഞ്ഞ് മെസേജ് മെയില്‍ വരുക ഒരുപതിവ് ആയിരിക്കും. ഇതിന് മറുപടി കൊടുത്താല്‍ അവര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സര്‍വിസ് ചാര്‍ജ് ചോദിക്കും. വരാന്‍ പോകുന്ന വലിയ പണം സ്വപ്നം കണ്ട് നാം പണം അടക്കുമ്പോള്‍ അവര്‍ അതുംകൊണ്ട് മുങ്ങും. 13. ക്ലിക്ക് ചെയ്ത് പണം നേടാം വെറുതെ പരസ്യത്തില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി പണം തരാം എന്ന് പറഞ്ഞ് ഒരുപാട് ഇൻറര്‍നെറ്റ് പരസ്യങ്ങള്‍ നമ്മുടെ മുന്നിൽ വരും. ക്ലിക്ക് ചെയ്ത് ക്ലിക്ക് ചെയ്ത് നാം ഒരുപരുവം ആയാൽപോലും പണം തരാന്‍ ആവശ്യമായ 'ക്ലിക്ക്' നാം ചെയ്തുകാണില്ല. അവസാനം മടുത്ത് നാം ആ പരിപാടി അവസാനിപ്പിക്കും. 14. വ്യാജ ഓണ്‍ ലൈന്‍ ജോലി ജോലി വാഗ്ദാനം നൽകും, അഡ്വാന്‍സ് ഫീസ് ചോദിക്കും, പണം കിട്ടിയാല്‍ അവര്‍ മുങ്ങുന്നതും പതിവ്. 15. കഫേ തട്ടിപ്പ് ഇൻറര്‍നെറ്റ് കഫേ നിങ്ങളെ കബിളിപ്പിക്കാം. അവിടെ നിങ്ങള്‍ ഉപയോഗിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ചോരാന്‍ സാധ്യത ഉണ്ട്. അതിനാൽ കഫേ ഉപയോഗിക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. പത്രപരസ്യങ്ങള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നു 'വീട്ടിലിരുന്ന് കമ്പ്യൂട്ടറിലൂടെ പതിനായിരങ്ങള്‍ സമ്പാദിക്കാം' എന്ന പേരില്‍ പത്രപരസ്യങ്ങള്‍ നല്‍കിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു. പ്രമുഖ പത്രങ്ങളുടെ ക്ലാസിഫൈഡ് താളുകളില്‍ നിത്യേന കാണുന്ന ഡാറ്റ എഡിറ്റിങ്, ഡാറ്റ എന്‍ട്രി, കോപ്പി പേസ്റ്റ്, ഓണ്‍ ലൈന്‍ വര്‍ക്കുകള്‍ എന്നിങ്ങനെ കാണുന്ന പരസ്യങ്ങള്‍ 90 ശതമാനം വ്യാജമാണെന്നതാണ് അന്വേഷണങ്ങളിൽ വ്യക്തമായത്. വെറും ഫോണ്‍ നമ്പറോ ഇ-മെയില്‍ വിലാസമോ നല്‍കിയാവും ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. എറണാകുളം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളാണ് ഇത്തരം തട്ടിപ്പുകളുടെ കേരളത്തിലെ ആസ്ഥാനമെങ്കില്‍ ബംഗളൂരു, ഹൈദരാബാദ്, ഡൽഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളാണ് ദേശീയ തട്ടിപ്പ് കേന്ദ്രങ്ങള്‍. കമ്പ്യൂട്ടര്‍ വരുമാനം കണ്ടെത്താന്‍ വേണ്ടി പണം അടക്കുന്നവരുടെ പതിനായിരങ്ങളാണ് നഷ്ടപ്പെടുന്നതെങ്കില്‍ തട്ടിപ്പ് അറിയാതെ ഈ കമ്പനികളുടെ ഫ്രാഞ്ചൈസി എടുക്കുന്നവരുടെ ലക്ഷങ്ങളാണ് വെള്ളത്തിലാകുന്നത്.
Next Story