Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമൂഹ മാധ്യമങ്ങൾ...

സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കാൻ സി.ഐ.എസ്​.എഫ് ഇൻറലിജൻസും

text_fields
bookmark_border
നെടുമ്പാശ്ശേരി-: സമൂഹ മാധ്യമങ്ങളെ നിരീക്ഷണവിധേയമാക്കാൻ സി.ഐ.എസ്.എഫ് ഇൻറലിജൻസും. സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കപ്പെടുന്ന രാജ്യസുരക്ഷ സംബന്ധിച്ച കമൻറുകളും മറ്റും ഇവർ പരിശോധിക്കും. വിമാനത്താവളങ്ങൾ, ആണവോർജ കേന്ദ്രങ്ങൾ, പ്രമുഖ പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവക്ക് സുരക്ഷ ഒരുക്കുന്നത് സി.ഐ.എസ്.എഫാണ്. സുരക്ഷസംബന്ധ വാർത്തകളും റിപ്പോർട്ടുകളുംമറ്റും അവലോകനം ചെയ്യാൻ ചെന്നൈയിൽ മീഡിയ ലാബും സമൂഹ മാധ്യമ നിരീക്ഷണ കൺേട്രാൾ റൂമും പ്രവർത്തിച്ചുതുടങ്ങി. പരിശീലനം നൽകിയാണ് ഇതിലേക്ക് ഭടന്മാരെ നിയോഗിക്കുന്നത്. പ്രത്യേക സോഫ്റ്റ്വെയറും സജ്ജമാക്കിയിട്ടുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയവയെല്ലാം നിരീക്ഷണത്തിന് വിധേയമാക്കും. വിമാനത്താവളങ്ങൾക്കുംമറ്റും പലപ്പോഴും സുരക്ഷഭീഷണി ഉയർത്തുന്ന അജ്ഞാത സന്ദേശങ്ങൾ ഏറെയും എത്തുന്നത് ഇൻറർനെറ്റ് വഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ പല യാത്രക്കാരും വ്യോമയാന വിശേഷങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ പ്രവേശനം നിരോധിക്കപ്പെട്ട മേഖലകളിൽനിന്നുള്ള ദൃശ്യങ്ങളുംമറ്റും പ്രത്യക്ഷപ്പെട്ടാൽ ഇത് എവിടെനിന്നുള്ളതാണെന്നുൾപ്പെടെ വിവരങ്ങൾ മനസ്സിലാക്കും. അതുപോലെ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട സുരക്ഷജീവനക്കാരെയും മറ്റുജീവനക്കാരെയും അവരുടെ പ്രവർത്തനങ്ങെളയും ഇതുവഴി നിരീക്ഷിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story