Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനങ്ങള്‍ക്ക് പ്രയോജനം...

ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമ്പോള്‍ മാത്രമാണ് പദ്ധതി യാഥാർഥ്യമാകുക ^മന്ത്രി മാത്യു ടി. തോമസ്​

text_fields
bookmark_border
ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമ്പോള്‍ മാത്രമാണ് പദ്ധതി യാഥാർഥ്യമാകുക -മന്ത്രി മാത്യു ടി. തോമസ് മൂവാറ്റുപുഴ: ജലസേചന പദ്ധതികള്‍ പൂര്‍ത്തിയായി ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമ്പോള്‍ മാത്രമാണ് പദ്ധതി യാഥാർഥ്യമാകുകയെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ആനിക്കാട് ഈസ്റ്റ് നടുക്കര ഉപകനാലി​െൻറ നിർമാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ചെലവഴിക്കുന്ന പണത്തി​െൻറ നേരവകാശികൾ ജനങ്ങളാണ്. വന്‍കിട ജലസേചന പദ്ധതികള്‍ പ്രായോഗിക പ്രശ്‌നങ്ങളില്‍ കുടുങ്ങി മുടങ്ങുന്ന അവസ്ഥയാണുള്ളത്. പല പദ്ധതികളും പാരിസ്ഥിതിക അനുമതിയില്‍ കുടുങ്ങി മുടങ്ങുകയാണ്. ഇതിന് ബദലായി പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ജലലഭ്യത ഉറപ്പാക്കാന്‍ മഴവെള്ളം സംരക്ഷിക്കാന്‍ ഹരിതകേരളം അടക്കം പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചുവരുകയാണ്. ജലം സൂക്ഷ്മതയോടെ ഉപയോഗിക്കാനുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പല വന്‍കിട ജലസേചന പദ്ധതികളും ഒച്ചി​െൻറ വേഗത്തിലാണ് നടക്കുന്നത്. 1974-ല്‍ ആരംഭിച്ച മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി മറ്റ് പദ്ധതികളെ അപേക്ഷിച്ച് മുന്നിലാെണന്നും അദ്ദേഹം പറഞ്ഞു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജയ പി. നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി, ജോര്‍ഡി എന്‍. വര്‍ഗീസ്, സാബു വള്ളോംകുന്നേല്‍, പായിപ്ര കൃഷ്ണന്‍, ജാന്‍സി ജോര്‍ജ്, ടി.എം. ഹാരിസ്, മോളി ജയിംസ്, ഷിബു ജോസ്, റെബി ജോസ്, എം.കെ. അജി, ജോജി കുറുപ്പുംമഠം, മാത്യു ജോണ്‍, എസ്. ശ്രീലത എന്നിവര്‍ സംസാരിച്ചു. േപ്രാജക്ട് ചീഫ് എൻജിനീയര്‍ ടി.ജി. സെന്‍ സ്വാഗതം പറഞ്ഞു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 4.95- കോടി രൂപയാണ് ജലസേചന വകുപ്പ് അനുവദിച്ചിരിക്കുന്നത്. ആയവന, ആവോലി ഗ്രാമപഞ്ചായത്തുകളിലെ 100 ഹെക്ടറോളം കൃഷിസ്ഥലത്ത് ജലസേചനം യാഥാർഥ്യമാക്കുന്നതാണ് പദ്ധതി. മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയിലെ ആയവന പഞ്ചായത്തിലെ മുല്ലപ്പുഴച്ചാല്‍ കനാലില്‍നിന്ന് ആരംഭിച്ച് ആയവന, ആവോലി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് നടുക്കര തോട്ടില്‍ അവസാനിക്കുന്ന കനാല്‍ ആയവന ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലും, ആവോലി ഗ്രാമപഞ്ചായത്തിലെ ആറ്, പത്ത് വാര്‍ഡുകളിലൂടെയും കടന്നുപോകും. 1.88- കിലോമീറ്റര്‍ ദൂരത്തിലും 10 മീറ്ററോളം വീതിയിലുമായി പദ്ധതിക്കായി അഞ്ചര ഏക്കറോളം ഭൂമിയാണ് ഏറ്റെടുത്തത്. ചിത്രം - ആനിക്കാട് ഈസ്റ്റ് നടുക്കര ഉപകനാലി​െൻറ നിര്‍മാണോദ്ഘാടനം ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കുന്നു... ഫയൽ നെയിം Muvattupuzhavali '
Show Full Article
TAGS:LOCAL NEWS
Next Story