Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:03 AM IST Updated On
date_range 23 Oct 2017 11:03 AM ISTപിടികിട്ടാപ്പുള്ളികൾ പിടിയിൽ
text_fieldsbookmark_border
കൊച്ചി: വ്യത്യസ്ത കേസുകളിൽ പിടികിട്ടാപ്പുള്ളികളായിരുന്ന മൂന്നുപേരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി പുരുഷൻ (58), എറണാകുളം തമ്മനം ശാന്തിപുരം കോളനിയിൽ ബിജു (35), മറവന്തുരുത്ത് കൊച്ചുപുരക്കൽ ആനക്കണ്ണൻ എന്ന കണ്ണപ്പൻ (38) എന്നിവരാണ് പിടിയിലായത്. പുരുഷൻ 1995ൽ ജോലിക്കുനിന്ന വീട്ടിൽനിന്ന് ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ പിടിയിലായതിനുശേഷം ഒളിവിൽ പോവുകയായിരുന്നു. 2002ൽ വഴിയാത്രക്കാരനെ പിടിച്ചുപറിച്ച കേസിലെ പ്രതിയാണ് ബിജു. കണ്ണപ്പൻ 2003ൽ കവർച്ചക്കേസിൽ പിടിയിലായശേഷം ഒളിവിൽ പോവുകയായിരുന്നു. ബിജുവിെൻറ പേരിൽ പാലാരിവട്ടം, നോർത്ത്, സെൻട്രൽ സ്റ്റേഷനുകളിൽ കവർച്ചക്കേസുകളും അടിപിടിക്കേസുകളും പുരുഷെൻറ പേരിൽ കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പോക്കറ്റടി കേസുകളും കണ്ണപ്പെൻറ പേരിൽ കോഴിക്കോട് കസബ, തലയോലപ്പറമ്പ്, വൈക്കം, എറണാകുളം നോർത്ത്, സെൻട്രൽ സ്റ്റേഷനുകളിൽ അടിപിടി, കവർച്ചക്കേസുകളുമുണ്ട്. അസി. കമീഷണർ കെ. ലാൽജിയുടെ നിർദേശപ്രകാരം നോർത്ത് എസ്.െഎ വിബിൻദാസ്, സിറ്റി ടാസ്ക് ഫോഴ്സ് അംഗങ്ങളായ എ.എസ്.െഎ ബോസ്, എ.എസ്.െഎ മോഹനൻ, സീനിയർ സി.പി.ഒമാരായ വിനോദ് കൃഷ്ണ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story