Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭ ഓട്ടോറിക്ഷ...

നഗരസഭ ഓട്ടോറിക്ഷ കമ്യൂണിറ്റി ഹാളിന് പിന്നില്‍ ഉപേക്ഷിച്ച നിലയില്‍ ; പഴയത് ഉപേക്ഷിച്ച് പുതിയ ഓട്ടോകള്‍ വാങ്ങി ലക്ഷങ്ങളുടെ ധൂര്‍ത്ത്

text_fields
bookmark_border
കാക്കനാട്: കുടുംബശ്രീ മുഖേന മാലിന്യ നീക്കത്തിനായി ആദ്യം വാങ്ങിയ മൂന്ന് ഓട്ടോറിക്ഷകൾ എവിടെയാണെന്ന് തൃക്കാക്കര നഗരസഭ അധികൃതര്‍ക്ക് അറിയില്ല. അടുത്തകാലം വരെ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷകള്‍ പെെട്ടന്ന് അപ്രത്യക്ഷമായത് കുടുംബശ്രീ വനിതകളും അറിഞ്ഞില്ല. പുതിയ ഓട്ടോകള്‍ വാങ്ങാനുള്ള തിടുക്കത്തില്‍ അധികൃതര്‍ പഴയത് ഉപേക്ഷിക്കുന്നതായി ആരോപണം ഉയർന്നു. മൂന്ന് ഒാേട്ടാകളിൽ ഒന്ന് നഗരസഭ കമ്യൂണിറ്റി ഹാളിന് പിന്നില്‍ തള്ളിയിരിക്കുകയാണ്. ഇത് മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നശിച്ചു. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഉപയോഗിക്കാവുന്ന നിലയിലാണെങ്കിലും ഉപേക്ഷിക്കുന്നതാണ് രീതി. 13 പെട്ടി ഓട്ടോറിക്ഷകളിലാണ് നിലവില്‍ നഗരസഭ പ്രദേശത്തെ മാലിന്യം ശേഖരിച്ച് നീക്കുന്നത്. നാല് മാസം മുമ്പ് 45 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ എട്ട് ഓട്ടോകള്‍ ഓടിക്കാന്‍ വനിത ഡ്രൈവര്‍മാരെ കിട്ടാത്തതിനാൽ നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. വനിത ക്ഷേമ ഫണ്ട് വിനിയോഗിച്ചതിനാൽ ഡ്രൈവര്‍മാര്‍ വനിതകളായിരിക്കുമെന്ന് പദ്ധതി റിപ്പോര്‍ട്ടില്‍ ചേര്‍ത്താണ് ഡി.പി.സിയുടെ അംഗീകാരം വാങ്ങിയത്. പുരുഷന്മാരെ ഡ്രൈവറായി നിയോഗിക്കാന്‍ പറ്റില്ലെന്ന് നഗരസഭക്ക് ഡി.പി.സി കര്‍ശന നിര്‍ദേശവും നല്‍കി. ഇതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ ഓട്ടോകള്‍ നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story