Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം ബ്രാഞ്ച്...

സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; അയൽവാസി അറസ്​റ്റിൽ

text_fields
bookmark_border
തൊടുപുഴ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപിച്ചു. തൊടുപുഴ തെക്കുംഭാഗം അയ്യമ്പാറ ബ്രാഞ്ച് സെക്രട്ടറി മഠത്തിൻചിറയിൽ സാബു മൈക്കിളിനാണ് (45) വെേട്ടറ്റത്. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സാബുവി​െൻറ ബന്ധുവും അയൽവാസിയുമായ ആലാംകുന്നേൽ ബെന്നിയെ മുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പിതാവ് കുഞ്ഞിനെ പൊലീസ് തിരയുന്നു. ഞായറാഴ്ച വൈകീട്ട് 7.15ഓടെ തെക്കുംഭാഗം അയ്യമ്പാറയിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് സാബു പറയുന്നതിങ്ങനെ: മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ബെന്നിയെ താൻ വീട്ടിലേക്ക് പറഞ്ഞുവിടാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തു. ഇതുകണ്ട് വീട്ടിൽനിന്ന് വാക്കത്തിയുമായെത്തിയ കുഞ്ഞ് വെട്ടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story