Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ആർ.ടി.സി ബസുകൾ...

കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 58 പേർക്ക് പരിക്ക്​

text_fields
bookmark_border
ഹരിപ്പാട്: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 58ഓളം പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 8.30ഓടെ ദേശീയപാതയിൽ താമല്ലാക്കൽ ജങ്ഷന് സമീപമാണ് അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന അങ്കമാലി ഡിപ്പോയിലെ ആർ.പി.കെ 230 നമ്പർ സൂപ്പർഫാസ്റ്റും മലപ്പുറത്തേക്ക് പോകുകയായിരുന്ന മലപ്പുറം ഡിപ്പോയിലെ എ.ടി.ഇ 61 സൂപ്പർഫാസ്റ്റുമാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ അങ്കമാലി ബസിലെ ഡ്രൈവർ ബിജുവിനെ (34) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ബസി​െൻറ ഡ്രൈവർ എ.കെ. ചന്ദ്രൻ (42), കണ്ടക്ടർമാരായ ചന്ദ്രശേഖരൻ (45), നന്ദകുമാർ (37), യാത്രക്കാരായ പി.എൻ. അനിൽകുമാർ (35), പുരുഷൻ (52), അഖില (23), ശ്രീജി (43), വിഷ്ണു (27), സ്വപ്ന (21), ശാലിനി (34), വിജയമ്മ (58), പ്രിയങ്ക പ്രകാശ് (28), രവീന്ദ്രൻ (64), ചിത്രലേഖ (35), രാജു (58), ജോസഫ് (60), ഷാജു അഗസ്റ്റിൻ (46), ജോഷിത (40), രതീഷ്, ജാക്സൺ തുടങ്ങിയവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. രണ്ടു ബസിലും കൂടി നൂറോളം യാത്രക്കാരുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story