Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 11:09 AM IST Updated On
date_range 22 Oct 2017 11:09 AM ISTആംബുലന്‍സിന് വഴികൊടുക്കാത്ത സംഭവം: ലൈസൻസ് പുനഃസ്ഥാപിക്കാൻ നിർബന്ധിത ഡ്രൈവിങ് പഠനം
text_fieldsbookmark_border
ആലുവ: നവജാതശിശുവുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതിരുന്ന യുവാവിന് നിര്‍ബന്ധിത ഡ്രൈവിങ് പഠനം. സംസ്ഥാന സര്‍ക്കാറിെൻറ എടപ്പാളിലെ ഡ്രൈവേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്ററ്റ്യൂട്ടിൽ വിട്ടാണ് പഠിപ്പിക്കുക. പഠനം വിജയകരമായി പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മാത്രമേ ലൈസന്‍സ് സസ്പെൻറ് ചെയ്ത നടപടി പിന്‍വലിക്കൂ. എന്നാല്‍ ഇതിനായി ഡ്രൈവര്‍ മൂന്ന് മാസത്തോളം കാത്തിരിക്കേണ്ടിയുംവരും. ആലുവ ഡി.വൈ.എസ്.പി. ഓഫിസിന് സമീപം താമസിക്കുന്ന പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസിെൻറ (27) ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ആംബുലന്‍സിന് വഴിമുടക്കി ഇയാൾ കാർ ഓടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ എത്തിയതോടെയാണ് പൊലീസ് കേസെടുത്തത്. വാഹനയുടമയായ ഇയാൾക്ക് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ഓഫിസില്‍ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. കുറ്റബോധമുണ്ടെന്നും മാപ്പാക്കണമെന്നും ഇയാള്‍ അപേക്ഷ സമര്‍പ്പിെച്ചങ്കിലും ലൈസന്‍സ് സസ്‌പെൻഡ് ചെയ്യാൻ മോേട്ടാർ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ 15 മിനിറ്റ് മുന്‍പ് മാത്രം ജനിച്ച കുഞ്ഞുമായി പോയ ആംബുലന്‍സിന് മുന്നിലാണ് കെ.എല്‍. 17 എല്‍ 202 എന്ന നമ്പറിലുള്ള നിര്മലിെൻറ ഫോഡ് എക്കോ സ്‌പോര്‍ട്ട് കാര്‍ തടസ്സമുണ്ടാക്കിയത്. കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനെ ചുണങ്ങംവേലി രാജഗിരി മുതല്‍ കൊച്ചിന്‍ ബാങ്ക് വരെ വഴിമാറി കൊടുക്കാന്‍ നിര്‍മൽ തയാറായില്ലെന്നാണ് കേസ്. നേരത്തേ ഇയാളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story