Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.ജി.ഒ അസോസിയേഷൻ...

എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ

text_fields
bookmark_border
ആലപ്പുഴ: എൻ.ജി.ഒ അസോസിയേഷൻ 43ാം സംസ്ഥാന സമ്മേളനം 26 മുതൽ 29 വരെ ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുമെന്ന് പ്രസിഡൻറ് എൻ. രവികുമാറും ജനറൽ സെക്രട്ടറി എൻ.കെ. ബെന്നിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. 27ന് മൂന്നിന് 'മതേതര ഇന്ത്യ വെല്ലുകളിലൂടെ' സെമിനാർ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 9.30ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 12.30ന് വനിത സമ്മേളനം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. മൂന്നിന് 'കേരളത്തി​െൻറ സമ്പദ്ഘടനയും ജി.എസ്.ടിയും' സെമിനാർ മന്ത്രി ഡോ. ടി.എം. തോമസ് െഎസക് ഉദ്ഘാടനം ചെയ്യും. ആറിന് സാംസ്കാരിക സമ്മേളനം. 29ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി മുൻ പ്രസിഡൻറ് കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 12.30ന് സുഹൃദ്സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബി. മോഹനചന്ദ്രൻ, പി.എം. സുനിൽ, പി.ആർ. പ്രകാശൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story