Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 11:05 AM IST Updated On
date_range 22 Oct 2017 11:05 AM ISTവരള്‍ച്ച നേരിടാന്‍ കൂടുതല്‍ ചെക്ക് ഡാമുകള്‍ നിർമിക്കും^ മന്ത്രി മാത്യു ടി. തോമസ്
text_fieldsbookmark_border
വരള്‍ച്ച നേരിടാന്‍ കൂടുതല്‍ ചെക്ക് ഡാമുകള്‍ നിർമിക്കും- മന്ത്രി മാത്യു ടി. തോമസ് മൂവാറ്റുപുഴ: സംസ്ഥാനത്തെ വരള്‍ച്ച നേരിടാനും ജലലഭ്യത ഉറപ്പുവരുത്താനും കൂടുതല്‍ ചെക്ക്ഡാമുകള്‍ നിര്‍മിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ്. പൈങ്ങോട്ടൂര്‍, -കോടിക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കാളിയാര്‍ പുഴയില്‍ നിർമിച്ച പരിതപ്പുഴ ചെക്ക്ഡാം കം ട്രാക്ടര്‍ വേ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ വരള്‍ച്ച സമൂഹത്തിന് മുന്നറിയിപ്പാണ്. പുഴയോരവും തോടുകളും സംരക്ഷിക്കാന്‍ കയര്‍ ഭൂവസ്ത്രത്തിെൻറ ഉപയോഗം വ്യാപകമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി സുരേഷ് സ്വാഗതം ആശംസിച്ചു. ചീഫ് എന്‍ജിനീയര്‍ കെ.എ ജോഷി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആൻറണി ജോണ്‍ എം.എല്‍.എ, ജോസഫ് വാഴക്കന്‍, ഷേര്‍ളി ആൻറണി, കെ.ടി അബ്രഹാം, വിന്‍സന്‍ ഇല്ലിക്കല്‍, സെബാസ്റ്റ്യന്‍ പറമ്പില്‍, ജാന്‍സി ഷാജി, സാബു മത്തായി, നിസാര്‍ മുഹമ്മദ്, ഡായി തോമസ്, ഷാജി മുഹമ്മദ്, എ.എ. അന്‍ഷാദ്, മേജോ ജോര്‍ജ്, ലുഷാദ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story