Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 11:05 AM IST Updated On
date_range 22 Oct 2017 11:05 AM ISTപെരുമറ്റം പാലത്തിെൻറ തകരാർ ഗുരുതരം
text_fieldsbookmark_border
മൂവാറ്റുപുഴ: ദിവസങ്ങൾക്കുമുമ്പ് തൂൺ തകർന്ന് അപകടാവസ്ഥയിലായ പെരുമറ്റം പാലം അറ്റകുറ്റപ്പണി നടത്തി അടിയന്തരമായി ബലപ്പെടുത്തണമെന്ന് വിദഗ്ധ സംഘം ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകി. ശനിയാഴ്ച രാവിലെ നാഷനൽ ഹൈവേ സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊച്ചി-ധനുഷ്കോടി ഹൈവേയിലെ പ്രധാന പാലങ്ങളിൽ ഒന്നായ ഇതിെൻറ മധ്യത്തിലുള്ള സ്പാനിെൻറ അടിഭാഗത്തെ കല്ലും കോൺക്രീറ്റും ഇളകി ഏതുനിമിഷവും തകരാവുന്ന നിലയിലാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. പാലം അപകടാവസ്ഥയിലായത് കഴിഞ്ഞദിവസം 'മാധ്യമം' റിേപ്പാർട്ട് ചെയ്തിരുന്നു. സൂപ്രണ്ടിങ് എൻജിനീയർ ഐസക് വർഗീസ്, എക്സി. എൻജിനീയർ പി.കെ. രമ, അസി. എക്സി. എൻജിനീയർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലത്തിെൻറ നവീകരണ പ്രവർത്തനങ്ങൾക്ക് നേരേത്ത ഫണ്ട് അനുവദിച്ചിട്ടുെണ്ടങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം വരുമെന്നതിനാൽ അടുത്തദിവസംതന്നെ സ്പാനിെൻറ അറ്റകുറ്റപ്പണി തീർക്കണമെന്നാണ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരിക്കുന്നത്. ഏഴ് പതിറ്റാണ്ട് മുമ്പ് നിർമിച്ചതാണ് പാലം. കടവുംപാട് തോടിന് കുറുകെ നിർമിച്ച പാലത്തിന് നേരേത്ത ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് 10 വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തി വീതികൂട്ടി നവീകരിച്ചിരുന്നു. ഇതിനിടെയാണ് 16 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയും ഒരു സ്പാനുമുള്ള പാലം അപകടാവസ്ഥയിലായത്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിെൻറ കാലിൽ വിള്ളൽ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പാലത്തിലൂടെ ഭാരവാഹന ഗതാഗതം നിരോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story