Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കുകൾ കാറിലിടിച്ച്​...

ബൈക്കുകൾ കാറിലിടിച്ച്​ മൂന്ന്​ യുവാക്കൾ മരിച്ചു

text_fields
bookmark_border
ചെങ്ങന്നൂർ: എം.സി റോഡിൽ വെള്ളിയാഴ്ച അർധരാത്രി കാറും ബൈക്കുകളും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. കോട്ടയം അതിരമ്പുഴ കുഴിക്കണ്ടത്തിൽ സ്റ്റീഫ​െൻറ മകൻ അഖിൽ കെ. സ്റ്റീഫൻ (20), കോട്ടയത്ത് താമസിക്കുന്ന ഇടുക്കി ഉടുമ്പന്നൂർ ചീനിക്കുഴിയിൽ കല്ലൂർ വീട്ടിൽ മോഹന​െൻറയും മഹാത്മാഗാന്ധി സർവകലാശാല ഉദ്യോഗസ്ഥ സി.എൻ. ബിന്ദുവി​െൻറയും മകൻ നിധിൻ മോഹൻ (19), കോട്ടയം ഏറ്റുമാനൂർ പള്ളിക്കര മൂലപ്പറമ്പിൽ മിബിൻ സെബാസ്റ്റ്യൻ (23) എന്നിവരാണ് മരിച്ചത്. അഖിലും നിധിനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ മിബിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ 8.30ഓടെ മരിച്ചു. കൂടെ ബൈക്കിലുണ്ടായിരുന്ന കോട്ടയം ഏറ്റുമാനൂർ വള്ളിക്കാല പ്ലാമറ്റം പുത്തൻപുരയിൽ വീട്ടിൽ തോമസി​െൻറ മകൻ മിലൻ മാത്യുവിന് (22) അപകടത്തിൽ പരിക്കേറ്റെങ്കിലും സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെട്ടതായി പറയുന്നു. എം.സി റോഡിൽ ചെങ്ങന്നൂരിനും -പന്തളത്തിനും മധ്യേ മുളക്കുഴ കാരയ്ക്കാട് വെട്ടിപ്പീടിക ജങ്ഷന് സമീപം വെള്ളിയാഴ്ച രാത്രി 12 ഒാടെയായിരുന്നു അപകടം. കോട്ടയത്തുനിന്ന് രണ്ട് ബൈക്കിൽ പന്തളം ഭാഗത്തേക്ക് അമിതവേഗത്തിൽ പോവുകയായിരുന്ന യുവാക്കൾ ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കെ.എൽ 27 ഇ- 4468 എട്ടിയോസ് കാറി​െൻറ മുന്നിൽ പെടുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. അടൂർ, പന്തളം ഭാഗങ്ങളിലുള്ള സുഹൃത്തുക്കളെ കാണാൻ അവരുടെ വീടുകളിലേക്ക് പോവുകയായിരുന്നു നാലംഗസംഘം. ഫോർ രജിസ്ട്രേഷൻ ഡ്യൂക്ക് ബൈക്കും പൾസർ ബൈക്കുമാണ് അപകടത്തിൽപെട്ടത്. പൾസർ ബൈക്കിൽ രക്ഷപ്പെട്ട മിലൻ ശനിയാഴ്ച ചെങ്ങന്നൂർ സി.െഎ ഓഫിസിൽ ഹാജരായി മൊഴി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story