Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷന്‍ കടകള്‍...

റേഷന്‍ കടകള്‍ അടച്ചിടും

text_fields
bookmark_border
വൈപ്പിന്‍: ഭക്ഷ്യഭദ്രത നിയമം പൂര്‍ണമായും നടപ്പിലാക്കി മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം റേഷന്‍ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം ശക്തമാക്കുന്നു. ഇതി​െൻറ ഭാഗമായി നവംബര്‍ ആറുമുതല്‍ റേഷന്‍കടകള്‍ അടച്ചിടാന്‍ അസോസിയേഷന്‍ ജില്ല കൗണ്‍സില്‍ യോഗം തീരുമാനിച്ചു. യോഗം ജില്ല പ്രസിഡൻറ് വി.വി. ബേബി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഒ.എന്‍. ഗിരിജന്‍ അധ്യക്ഷത വഹിച്ചു. ഇ.വി. വിജയന്‍, സംസ്ഥാന സെക്രട്ടറി നൗഷാദ് പാറക്കാടന്‍, കെ.എസ്. സലാം, കെ.കെ. ഇസ്ഹാഖ്, മാജോ മാത്യു, കെ.ഡി. റോയ്, കെ.വി. രഘു, ബീരാന്‍ എന്നിവര്‍ സംസാരിച്ചു. അര്‍ഹരായ മുഴുവന്‍ കാര്‍ഡ് ഉടമകളെയും മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, കടകളില്‍ സ്റ്റോക്ക് എത്തിയശേഷംമാത്രം മെസേജ് അയക്കുക, മുഴുവന്‍ കുടിശ്ശികയും ഉടന്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളും അസോസിയേഷന്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ സ്‌കൂൾ ജില്ലതല ഉദ്ഘാടനം വൈപ്പിന്‍: കുടുംബശ്രീ സ്‌കൂള്‍ എറണാകുളം ജില്ലതല ഉദ്ഘാടനം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളില്‍ എസ്. ശര്‍മ എം.എല്‍.എ നിര്‍വഹിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഡി.എം.സി ടാനി തോമസ് ആമുഖ പ്രസംഗം നടത്തി. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീബ വിശ്വനാഥ്, കുടുംബശ്രീ എ.ഡി.എസ് സി. രഞ്ജിനി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗൗരീശ്വരത്തുനിന്ന് വിളംബര ജാഥ നടന്നു. സമൂഹത്തി​െൻറ താേഴത്തട്ടില്‍ ഏറ്റവും ഫലപ്രദമായി വിവരങ്ങള്‍ എത്തിക്കുന്നതിനും സാധാരണക്കാരായ വനിതകളെയും അവരിലൂടെ അവരുടെ കുടംബങ്ങളെയും പ്രബുദ്ധരാക്കുന്നതിനുമാണ് കുടുംബശ്രീ സ്‌കൂള്‍ പദ്ധതി. രണ്ട് മണിക്കൂര്‍ വീതമുള്ള ആറ് സെഷനായി 12 മണിക്കൂറാണ് ഓരോ അയല്‍ക്കൂട്ടവും സ്വയം പഠനത്തില്‍ ഏര്‍പ്പെടുന്നത്. 12 മണിക്കൂര്‍ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. മറ്റ് ധനസഹായങ്ങള്‍ ലഭിക്കുന്നതിന് കുടുംബശ്രീ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് മാനദണ്ഡമാക്കും. കുടുംബശ്രീ സംഘടന സംവിധാനം, കുടുംബശ്രീ പദ്ധതികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍, അഴിമതിവിമുക്ത സമൂഹം -കുടുംബശ്രീയുടെ കര്‍ത്തവ്യം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസെടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS
Next Story