Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 11:05 AM IST Updated On
date_range 22 Oct 2017 11:05 AM ISTലോക മത്സ്യത്തൊഴിലാളി സമ്മേളനം നവംബറിൽ ഡൽഹിയിൽ
text_fieldsbookmark_border
ആലപ്പുഴ: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷെൻറ ദേശീയ സംഘടനയായ നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം രൂപവത്കരിച്ച വേൾഡ് ഫോറം ഒാഫ് ഫിഷർ പീപ്പിൾസിെൻറ ആഭിമുഖ്യത്തിൽ നവംബർ 15 മുതൽ 21 വരെ ന്യൂഡൽഹിയിൽ ലോക മത്സ്യത്തൊഴിലാളി സമ്മേളനം നടക്കും. കടൽ വൻകിട കുത്തകകൾക്ക് വിട്ടുകൊടുക്കരുത് എന്ന ആശയത്തിൽ ചേരുന്ന സമ്മേളനത്തിൽ കാലാവസ്ഥ വ്യതിയാനം, മത്സ്യസമ്പത്തിെൻറ സംരക്ഷണം, മത്സ്യവിപണന സ്ത്രീ തൊഴിലാളികളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് എൻ.എഫ്.എഫ് ജനറൽ സെക്രട്ടറി പി. പീറ്ററും കെ.എസ്.എൻ.ടി.എഫ് ജനറൽ സെക്രട്ടറി ജാക്സൺ പൊള്ളയിലും വാർത്തസമ്മേളനത്തിൽ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിതം ഉൾപ്പെടുത്തിയ ആലപ്പുഴ കൃപാസനം ടീമിെൻറ ചവിട്ടുനാടകം, വനിതകളുടെ മുക്കുവ ഡാൻസ് എന്നിവ സമ്മേളനത്തിൽ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story