Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 11:05 AM IST Updated On
date_range 22 Oct 2017 11:05 AM ISTകൊച്ചിക്കിന്ന് അവസാന മത്സരം; ഗാലറി നിറയുമോ?
text_fieldsbookmark_border
കൊച്ചി: അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിന് വേദിയാകുകയെന്ന മലയാളത്തിെൻറ സ്വപ്നം യാഥാർഥ്യമാക്കിയ അണ്ടർ 17 ലോകകപ്പിൽ കൊച്ചിയിലെ പോരാട്ടം ശനിയാഴ്ച അവസാനിക്കും. ലഭിച്ച എട്ട് മത്സരങ്ങളിൽ അവസാനത്തേത് ക്വാർട്ടർ ഫൈനൽ. വൈകീട്ട് അഞ്ചിന് സ്പെയിനും ഇറാനും തമ്മിലാണ് പോരാട്ടം. എന്നാൽ, കാണികളെത്തുമോയെന്ന ആശങ്ക ഇനിയും സംഘാടകരെ വിട്ടൊഴിഞ്ഞിട്ടില്ല. ടെലിവിഷനിൽ മാത്രം കണ്ടിരുന്ന ഫിഫ മത്സരങ്ങൾ നേരിട്ടുകാണാനുള്ള അവസരമാണ് കൗമാര ലോകകപ്പ് മലയാളികൾക്ക് സമ്മാനിച്ചത്. ബ്രസീൽ, സ്പെയിൻ, ജർമനി, ഉത്തര കൊറിയ, നൈജർ, ഗിനിയ, ഹോണ്ടുറാസ് ടീമുകളുടെ പരിശീലനവും കളിയും കൺമുന്നിലെത്തി. എന്നാൽ, കാണികളുടെ എണ്ണത്തിൽ ഇന്ത്യയിലെ ലോകകപ്പ് റെക്കോഡിെൻറ കൊടുമുടി കയറുമ്പോഴും കൊച്ചിയിൽ ആളുകൾ കുറഞ്ഞു. ആദ്യദിനം നടന്ന ബ്രസീൽ-സ്പെയിൻ മത്സരത്തിനാണ് ഏറ്റവും കൂടുതൽ കാണികളുണ്ടായിരുന്നത്. 21,362 പേർ ഗാലറിയിലെത്തി. അവസാന പ്രീ ക്വാർട്ടറിൽ ബ്രസീൽ-ഹോണ്ടുറാസ് മത്സരത്തിന് 20,668 പേരുമെത്തി. ബ്രസീലിെൻറ കളിക്ക് ആളെത്തുകയും മറ്റു മത്സരങ്ങൾക്ക് കുറയുകയും ചെയ്തു. ആദ്യദിനത്തിലെ രണ്ടാം മത്സരത്തിൽ ഉത്തര കൊറിയ നൈജറോട് ഏറ്റുമുട്ടിയപ്പോൾ കാണികൾ 2,754 ആയി കുറഞ്ഞു. പത്തിന് സ്പെയിൻ-നൈജർ മത്സരത്തിന് 7,926 പേരും ഉത്തര കൊറിയ -ബ്രസീൽ മത്സരത്തിന് 15,314 പേരുമെത്തി. 13ന് ഗിനിയ-ജർമനി മത്സരത്തിന് 9250, സ്പെയിൻ-കൊറിയ മത്സരത്തിന് 14,544 കാണികൾ ഗാലറിയിലുണ്ടായിരുന്നു. ടൂർണമെൻറിലെ മികച്ച ടീമുകളായ സ്പെയിനും ഇറാനും നേർക്കുനേർ എത്തുമ്പോഴും ടിക്കറ്റ് വിൽപനയിൽ കാര്യമായ പുരോഗതിയില്ല. ശനിയാഴ്ച ആയിരത്തിലധികം ടിക്കറ്റുകൾ വിെറ്റന്നാണ് കൗണ്ടറുകളിൽനിന്ന് ലഭിക്കുന്ന വിവരം. അതേസമയം, 80, 200, 400, 800 രൂപയുടെ ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണെന്ന് ഫിഫ വെബ്സൈറ്റ് പറയുന്നു. കാറ്റഗറി നാലിൽ വെസ്റ്റ് ലെവലിലെ 80 രൂപ ടിക്കറ്റുകൾ മാത്രമാണ് പൂർണമായും വിറ്റഴിഞ്ഞത്. മത്സരദിവസം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കൗണ്ടറിൽനിന്ന് ടിക്കറ്റ് വാങ്ങാൻ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story