Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 11:05 AM IST Updated On
date_range 22 Oct 2017 11:05 AM ISTഅണ്ടർ 17 ലോകകപ്പ്: സ്റ്റുവാർഡുകൾക്ക് ഫിഫയുടെ പ്രശംസ
text_fieldsbookmark_border
കൊച്ചി: കൗമാര ലോകകപ്പിൽ സ്റ്റേഡിയത്തിനകത്തെ സുരക്ഷ നിയന്ത്രിച്ച സ്റ്റുവാർഡുകൾക്ക് ഫിഫയുടെ പ്രശംസ. സേഫ്റ്റി, സെക്യൂരിറ്റി, സർവിസ് എന്ന ചുമതലകൾ നിർവഹിച്ച് ക്രമസമാധാന പ്രശ്നങ്ങൾ കൂടാതെ മത്സരം നടത്താൻ ഇവരുടെ സേവനം സഹായകമായതായി ഫിഫ ചൂണ്ടിക്കാട്ടി. ജില്ലയിലെ വിവിധ കോളജുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം എൻ.സി.സി, എൻ.എസ്.എസ് കാഡറ്റുകളാണ് സ്റ്റുവാർഡായി സേവനമനുഷ്ഠിച്ചത്. ഫിഫ മാനദണ്ഡപ്രകാരം യൂനിഫോമിലുള്ള സേനാംഗങ്ങൾക്ക് സ്റ്റേഡിയത്തിനകത്ത് പ്രവേശനാനുമതിയില്ല. പകരം പ്രത്യേക പരിശീലനം സിദ്ധിച്ച സ്റ്റുവാർഡുകൾക്കാണ് സുരക്ഷച്ചുമതല. സിറ്റി പൊലീസ് മേധാവി എം.പി ദിനേശിെൻറ നിർദേശപ്രകാരമാണ് കോളജ് വിദ്യാർഥികളെ തെരഞ്ഞെടുത്തത്. എ.സി.പിമാരായ ബിജി ജോർജ്, ടി.ആർ. രാജേഷ് എന്നിവരെ ഫിഫയുടെ കീഴിൽ ഡൽഹിയിൽ നടന്ന സ്റ്റുവാർഡ് മാസ്റ്റർ ട്രെയിനിങ്ങിന് അയച്ചു. തുടർന്ന് കാഡറ്റുകൾക്ക് 10 ദിവസത്തെ പരിശീലനം നൽകി. മേൽനോട്ടത്തിന് 25 പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചു. ഞായറാഴ്ച അവസാന മത്സരത്തിനുശേഷം സ്റ്റുവാർഡുകളെയും പൊലീസ് ഉദ്യോഗസ്ഥരെയും ആദരിക്കും. സിറ്റി പൊലീസ് മേധാവി സർട്ടിഫിക്കറ്റുകൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story