Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 11:05 AM IST Updated On
date_range 22 Oct 2017 11:05 AM ISTതാജ്മഹൽ വിവാദം ജനരോഷം മറയ്ക്കാൻ ^യൂത്ത് ലീഗ്
text_fieldsbookmark_border
താജ്മഹൽ വിവാദം ജനരോഷം മറയ്ക്കാൻ -യൂത്ത് ലീഗ് ന്യൂഡൽഹി: സർക്കാറിനെതിരെ ഉയർന്നുവരുന്ന ജനരോഷം മറയ്ക്കാനാണ് താജ്മഹൽ വിവാദം ഉയർത്തി വർഗീയ ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ്. ഗുരുദാസ്പുർ, വേങ്ങര, മഹാരാഷ്ട്രയിലെ നാന്ദേഡ് കോർപറേഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ മതേതര രാഷ്ട്രീയത്തിെൻറ തിരിച്ചുവരവിെൻറ സൂചനയാണ്. ബി.ജെ.പി നിർണയിക്കുന്ന വർഗീയ അജണ്ടകളിൽനിന്ന് മാറി ജനകീയ പ്രശ്നങ്ങൾ ചർച്ചയായി എന്നതാണ് ഈ തെരഞ്ഞെടുപ്പുകളുടെ സവിശേഷത. നോട്ട് നിരോധനം, ജി.എസ്.ടി, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ തുടങ്ങിയ പ്രശ്നങ്ങൾ ഗുജറാത്തിലടക്കം ചർച്ചയാകുന്നതിെൻറ ഭയത്തിലാണ് താജ്മഹൽ ചരിത്രത്തെ വളച്ചൊടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story